ചേരാനല്ലൂര്‍ വാഹനാപകടത്തിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ 4 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സിഐ, എസ്എച്ച്ഒ, ഗ്രേഡ് എസ്ഐ, സിവിൽ പൊലീസ് ഓഫീസര്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സിഐ ശ്യാം കുമാർ, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുൺ ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കേസിന്റെ അന്വേഷണത്തിൽ പൊലീസിന് പിഴവ് സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയിൽ സമ്മതിച്ചിരുന്നു. വ്യാപക വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഒടുവിലാണ് നടപടി വന്നിരിക്കുന്നത്.
ചേരാനല്ലൂര്‍ വാഹനാപകടത്തിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
