ദുഷ്യന്ത് കുമാർ ഗൗതം സിക്കിം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. അങ്കിത ഭണ്ഡാരി കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് ദുഷ്യന്ത് കുമാർ ഗൗതം സിക്കിമിന്റെ 19-ാം ഗവർണറായി അധികാരമേറ്റത്.
തിങ്കളാഴ്ച ഗ്യാങ്ടോക്കിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പ്രേംസിങ് തമാങ്, വിവിധ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
