Raviforjustice

നെൽവിത്തുകളുടെ സംരക്ഷകനായ വയനാട്ടിലെ പരമ്പരാഗത കർഷകൻ പത്മശ്രീ ചെറുവയൽ രാമന്റെ മൃതദേഹം നാളെ കമ്മന നവോദയ എൽ പി സ്കൂളിൽ നാളെ രാവിലെ 9 മുതൽ 12 വരെ പൊതുദർശനം. തുടർന്ന്, കൊടുമയിൽ കുടുംബശ്മശാനത്തിൽ 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അദ്ദേഹം കാത്തു സൂക്ഷിച്ച ഓരോ വിത്തിലും വരും തലമുറയ്ക്കുള്ള പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ മണ്ണില്‍ നിലനിര്‍ത്തുക എന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവെന്നും മുഖ്യമന്ത്രി കുറിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *