പരിഹാസത്തിന്റെയും സിനിസിസത്തിന്റെയും സാമൂഹികവിമര്‍ശനത്തിന്റെയും ഒരുതരം കറുത്ത ഹാസ്യം ഓരോ കഥയിലുമുണ്ട്. പലപ്പോഴും കഥകള്‍ വെളിപാടുകള്‍ പോലെയാണ്. ഒരു പൂര്‍ണ്ണകഥ പറയുകയല്ല, ചില സ്റ്റേറ്റ്മെന്റുകള്‍ കഥയായിത്തീരുകയാണ്. ഓരോ കാലത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍, സൗന്ദര്യബോധം, വേദന, ഉത്കണ്ഠ, സന്ത്രാസങ്ങള്‍, സാംസ്‌കാരികാവബോധങ്ങള്‍ എന്നിവയെല്ലാം അനുഭവചിത്രങ്ങളായി കഥയില്‍ രൂപപ്പെടുന്നുണ്ട്. നമ്മുടെ കാലത്തിന്റെ ജീവിതചിത്രം വരയ്ക്കുന്ന ചെറിയ കഥകളുടെ സമാഹാരം. ‘മിന്നല്‍ ജീവിതം’. റഫീഖ് മേമുണ്ട. മാതൃഭൂമി. വില 136 രൂപ.
