7 14

രുചിക്കും മണത്തിനും മാത്രമല്ല നിരവധി ഔഷധഗുണങ്ങളും കുടംപുളിക്കുണ്ട്. ഹൈഡ്രോക്സിസിട്രിക് ആസിഡും എച്ച്സിഎ ലാക്ടോണുമാണ് കുടംപുളിക്ക് പുളി രുചി നല്‍കുന്നത്. ബെറി ഫ്രൂട്ട് ഇനത്തിലാണ് കുടംപുളി പെടുന്നത്. കുടംപുളിയിലെ സമൃദ്ധമായ ഫ്‌ലവനോയ്ഡുകള്‍, ക്ലാന്തോണ്‍സ്, ബെന്‍സോഫിനോണ്‍സ് തുടങ്ങിയവ ആന്റിഓക്സിഡന്റുകള്‍, ആന്റിഇന്‍ഫ്‌ലമേറ്ററി, ഹെപറ്റോപ്രൊട്ടക്ടറ്റീവ് (കരള്‍ സംരക്ഷണം) തുടങ്ങിയവ ആരോഗ്യഗുണങ്ങള്‍ നല്‍കും. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയും കുടംപുളിയിലുണ്ട്. കുടംപുളിയുടെ തൊലിയില്‍ ഹൈഡ്രോക്സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പും കൊഴുപ്പും നിയന്ത്രിക്കുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു. സെറാടോണിന്‍ അളവു ഉയര്‍ത്തുന്നതിനാല്‍ സ്ട്രെസ് മൂലം ഭക്ഷണത്തോടുള്ള അമിത താല്‍പര്യവും വിശപ്പും ഇത് കുറയ്ക്കുന്നു. കുടംപുളി രസം വാതരോഗികള്‍ക്ക് ഗുണം ചെയ്യുമെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു. പ്രസവരക്ഷാ മരുന്നുകളില്‍ കുടംപുളി പ്രധാനിയാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കുടംപുളി സഹായിക്കും. കാലങ്ങളായി ഉദരരോഗങ്ങള്‍, ദന്തരോഗം, വാതരോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, അതിസാരം, കരള്‍രോഗങ്ങള്‍, പ്രമേഹം, അമിതവണ്ണം രക്തസ്രാവത്തോടെയുള്ള പൈല്‍സ്, അള്‍സര്‍, വിരശല്യം ഇവയില്‍ കുടംപുളി ചേര്‍ന്ന ഔഷധങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. എന്നാല്‍ കുടംപുളിയുടെ അമിത ഉപയോഗം ഓക്കാനം, വയറുവേദന, തലവേദന, തലകറക്കം, വയറുവീര്‍പ്പ് ഇവയുണ്ടാകും. അമിത ഉപയോഗം കരളിനും ഗുണകരമല്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *