സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ കസ്റ്റഡിയിൽ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ദില്ലി ജന്തര്‍ മന്തറിൽ നടക്കുന്ന സിജെപി സമരത്തിൽ പങ്കെടുക്കാനെത്തിയ ദീപ്കേയെ വിമാനത്തിൽ നിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്തിൽ നിന്നും ഇറങ്ങാൻ പോലും സാധിച്ചില്ലെന്ന് ദീപ്കേ പ്രതികരിച്ചു. ദീപ്കെയെ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയതായിട്ടാണ് സൂചന. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഇൻഫ്ലുവൻസർ ധ്രുവ് റാഠി, രത്നസിംഗ് എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു.
അഭിജീത് ദീപ്കെ കസ്റ്റഡിയിൽ
