Your paragraph text 27

‎മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ വിമാനത്തിൽ നിന്ന് ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
‎
‎
‎വിമാനത്തിൽ നിന്നും ഇറങ്ങാൻ പോലും സാധിച്ചില്ലെന്ന് അഭിജിത്ത് ദീപ്കേ പ്രതികരിച്ചു. ദീപ്കെയെ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയതായിട്ടാണ് സൂചന. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഇൻഫ്ലു‌വൻസർ ധ്രുവ് റാഠി, രത്നസിംഗ് എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു.
‎
‎നരേന്ദ്ര മോദി ഏകാധിപതിയാണെന്ന് കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ദില്ലിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ അഭിജിത്ത്  വിമർശിച്ചു. സമരം തുടങ്ങും മുന്നേ മോദി പരാജയം സമ്മതിച്ചെന്നും ദീപ്കെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
‎
‎ദില്ലിയിൽ സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. പിണറായി വിജയന്‍, എം എ ബേബി, എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.
‎
‎കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്തത്.  പിണറായിയടക്കം നേതാക്കളെ ഹരിയാന അതിർത്തിയിലുള്ള താൽക്കാലിക കസ്റ്റഡി കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. നടക്കുന്നത് ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‎
‎ദില്ലിയിലെ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായ കേരളത്തിൽ നിന്നുള്ള ഇടത് നേതാക്കളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എം വി ഗോവിന്ദൻ, ടി പി രാമകൃഷ്ണൻ, പി രാജീവ് തുടങ്ങിയവരാണ് ദില്ലി പൊലീസിന്റെ കസ്റ്റഡിയിൽ തുടരുന്നത്. ജയിൽ പോലുള്ള വാഹനത്തിലാണ് തങ്ങളെ കൊണ്ടുവന്നതെന്നും ഒരുമണിക്കൂറോളം സഞ്ചരിച്ചുവെന്നും പി രാജീവ്  വ്യക്തമാക്കി
‎
‎നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയെ സിജെപി ശക്തമായി അപലപിച്ചു. പ്രതിഷേധ സ്ഥലത്തേക്ക് നേതാക്കൾ എത്തുന്നത് തടയാനായി മുൻകൂട്ടി ആസൂത്രണം ചെയ്തു നടത്തിയ നടപടിയാണിതെന്നും, ഇത് സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സിജെപി ആരോപിച്ചു.
‎
‎സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാടില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്ച തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും സർക്കാർ അപ്പീൽ പോകേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
‎
‎
‎
‎ആസൂത്രണ ബോർഡ് പരീക്ഷയിലെ പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് പിഎസ്‍സി നിയമനം നൽകും. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച ഇടത് സംഘടനാനേതാവ് അരുൺ ജെ പ്രതാപിന്റെ നിയമന ശുപാർശ പിഎസ്‍സി റദ്ദാക്കും.
‎
‎വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണത്തിലെ സിബിഐ തുടരന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി. കുറഞ്ഞത് അഡിഷണൽ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും രണ്ടാഴ്ചക്കകം പുതിയ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നുമാണ് കോടതി ഉത്തരവ്.
‎
‎ദേശീയപാത നാട്ടികയിൽ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ ടോൾ പിരിവ് വീണ്ടും ആരംഭിച്ചു. ടോൾ പ്ലാസയ്ക്കു സംരക്ഷണം നൽകണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ജനകീയ പ്രതിഷേധം കാരണം ടോൾ പിരിവ് നിർത്തിയിരുന്നു.
‎
‎പത്തനംതിട്ട കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്കായാണ് സുവോളജി പാർക്കിലേക്ക് മാറ്റിയത്.
‎
‎കളമശ്ശേരി കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ക്രിമിനലെന്ന് പൊലീസ്. കേസിൽ പിടിയിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽ വീണതാണെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
‎
‎പത്തനംതിട്ട പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.   സ്റ്റേഷനിൽ തടവുകാരെ പാർപ്പിക്കാൻ സുരക്ഷിതമായ സെൽ ഇല്ലാത്തതാണ് പ്രതിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്നാണ് വിവരം.
‎
‎ദില്ലിയിൽ കോക്റോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായുള്ള സംവാദ പരിപാടിയ്ക്കായി ചെന്നൈയിൽ എത്തും. മുഖ്യമന്ത്രി സി ജോസഫ് വിജയ്‍‌യുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുൽ ഗാന്ധി, വിജയ് ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുക്കും.
‎
‎കോക്ക്റോച്ച് ജനതാ പാർട്ടിയും ഇടത് വിദ്യാർത്ഥി സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ആയിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹീൻ ബാഗ് പ്രദേശത്ത് നിന്നാണ് കൂടുതൽ ആളുകളെ കസ്റ്റഡിയിലെടുത്തത്.
‎
‎യുഎഇയിലെ ക്രിമിനൽ ശിക്ഷാ നിയമങ്ങളിൽ നിർണായക ഭേദഗതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 8 വ്യാഴാഴ്ചയാണ് പുതിയ നിയമഭേദഗതി പ്രഖ്യാപിച്ചത്. പുതിയ ഫെഡറൽ ഡിക്രി നിയമപ്രകാരം ക്രിമിനസ് ആൻഡ് പെനാൽറ്റീസ് നിയമത്തിലെ ആർട്ടിക്കിൾ 384 (3)ആണ് ഭേദഗതി ചെയ്തിരിക്കുന്നത്.
‎
‎കർണാടകത്തിൽ മന്ത്രിമാർക്കും ലോക്‌സഭാ, രാജ്യസഭാ എംപിമാർക്കും പുതിയ വാഹനങ്ങൾ വാങ്ങാനുള്ള തുകയുടെ പരിധി സംസ്ഥാന സർക്കാർ വർധിപ്പിച്ചു. ഒക്ടോബർ എട്ടിന് പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം, നിലവിലെ പരിധിയായ 26 ലക്ഷം രൂപയിൽ നിന്ന് 31 ലക്ഷം രൂപയായാണ് ഉയർത്തിയത്.
‎
‎മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ദില്ലിയിൽ ശക്തം. ഒക്ടോബർ രണ്ട് മുതലുള്ള ദില്ലിയിലെ പ്രതിഷേധങ്ങളിൽ 25 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
‎
‎പാനമയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിൻ്റെ ആശങ്ക വിട്ടുമാറും മുമ്പേ വീണ്ടും ശക്തമായ ഭൂചലനം. ലാ ട്രോണോസയിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്ക് മാറിയാണ് ഭൂചലനം അനുഭവപ്പെട്ടത്. 6.0 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.
‎
‎അമേരിക്കയിലെ പ്രമുഖ ടെക്ക് കമ്പനികൾ വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്നത് തടയാനുള്ള  തീരുമാനം ജീവനക്കാരെ ഉടൻ ബാധിക്കാനിടയില്ലെന്ന് ഇൻഫോസിസിന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മോഹൻദാസ് പൈ.
‎
‎അമേരിക്കയിലുമുണ്ടായ ഇന്ധനവില വർദ്ധനവ് പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി ഡീസൽ ലഭ്യമാക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചു. മൂന്ന് ലക്ഷം ടൺ റഷ്യൻ ഡീസൽ ഉടൻ നൽകാമെന്ന് പുടിൻ സമ്മതിച്ചതായും അടുത്ത മാസം അഞ്ച് ലക്ഷം ടൺ കൂടി ലഭ്യമാക്കുമെന്നും ട്രംപ് അറിയിച്ചു.
‎
‎അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്ക. ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിസിയിലെ മുൻ ജഡ്ജിയായ നവി പിള്ളയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഡോണാൾഡ് ട്രംപ് നേതൃത്വം നൽകുന്ന യുഎസ് ഭരണകൂടത്തിൻ്റെ പ്രഖ്യാപനം.
‎
‎ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പതിമൂന്നാം സീസണ് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ വൈകിട്ട് അഞ്ചിന് ബെംഗളൂരു എഫ്‌സി, സ്‌പോര്‍ട്ടിങ് ക്ലബ് ദില്ലിയെ നേരിടും. രാത്രി 7.30ന് എഫ് സി ഗോവ, ചെന്നൈയിന്‍ എഫ്‌സി സൂപ്പര്‍ പോരാട്ടവും നടക്കും.
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *