സി എം ആർ എൽ എക്സാലോജിക് ഇടപാടിൽ, പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. രണ്ടു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്ത് നൽകിയിരുന്നു.
കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.
മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടി അല്ലെന്നും വിധി പഠിച്ച ശേഷം തീരുമാനം ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റക്കാരനെന്ന് കോടതി ബോധ്യപ്പെട്ടെന്നും രേഖകൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവെന്നും ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും രാജി വെയ്ക്കണമെന്നും, അദ്ദേഹം പറഞ്ഞു
മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡിയുടേത് രാഷ്ട്രിയ പ്രേരിത കള്ളക്കേസ് ആണെന്ന് എംവി ജയരാജൻ. ഇഡി സർക്കാരിന് നൽകിയ അതേ കത്താണ് കോടതിയിലും. ഇത്തരം ഹർജി വന്നാൽ ബന്ധപ്പെട്ടവരെ കേൾക്കേണ്ടത് സാമാന്യ നീതിയാണ്. അതിവിടെ ഉണ്ടായിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
മാസപ്പടി കേസിലെ ഹൈക്കോടതി വിധി സർവാത്മന സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം വാദങ്ങൾ ദുർബലമെന്ന് തെളിഞ്ഞു. തനിക്ക് തിരിച്ചടി നേരിട്ടപ്പോഴും കേസിൽ പിണറായി കുടുങ്ങുമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയിലെ ഇടത് അഗങ്ങൾ സമർപ്പിച്ച കത്തിലെ ഒപ്പുകളിൽ പൊരുത്തക്കേട് ഉണ്ടെന്നും നഗരസഭ ഇക്കാര്യത്തിൽ പരാതി നൽകുമെന്നും മേയർ വിവി രാജേഷ്. സ്പെഷ്യൽ കൗൺസിൽ വിളിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിൽ കൗൺസിലർ എസ്പി ദീപക് കൃത്രിമം നടത്തിയെന്നും മേയർ ആരോപിച്ചു.
എല്‍ഡിഎഫ് ഭരണം അവസാനിച്ചത് എസ്ഐആറിനെ തുടര്‍ന്നെന്ന സിജെപി ആരോപണം കോണ്‍ഗ്രസ് തള്ളി. എസ്ഐആറില്‍ ക്രമക്കേടുണ്ടെന്നാണ് കോണ്‍ഗ്രസ് വാദമെങ്കില്‍ മുഖ്യമന്ത്രി വി ഡി സതീശന് രാജിവയ്ക്കണമെന്ന ബിജെപി വാദത്തെയും സണ്ണി ജോസഫ് പരിഹസിച്ചു. അതെന്തൊരു മുടന്തന്‍ ന്യായമാണ്. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് അപ്പോള്‍ അവര്‍ തന്നെ സമ്മതിക്കുകയല്ലേ എന്നും അദ്ദേഹം ചോദിച്ചു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ വീഴാൻ കാരണം എസ്ഐആർ ആണെന്ന അഭിജീത് ദീപ്കെയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം യൂത്ത് ലീഗ്. ഭരണത്തിലെ പ്രശ്നം കൊണ്ടാണ് അധികാരം നഷ്ടമായതെന്ന് സിപിഎം വിലയിരുത്തുന്നെന്നും സിജെപി നേതൃത്വം ഇക്കാര്യം വിശദീകരിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാൻ പ്രതികരിച്ചു.
സമരം തുടരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. സമരം കാരണം മീറ്റര്‍ റീഡിങ് തടസപ്പെട്ടതോടെയാണ് സമവായനീക്കം. സമരം കനത്തതോടെ റീഡിങ് മിഷന് ഉള്‍പ്പെടെ കെഎസ്ഇബി തിരികെ വാങ്ങിയിരുന്നു.
വോട്ടർപട്ടിക പരിഷ്ക്കരണമാണ് കേരളത്തിൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണമെന്ന് പയാനാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ. വോട്ടർപട്ടിക പരിഷ്ക്കരണം പല കാരണങ്ങളിൽ ഒന്നാകാമെന്നും ശൈലജ പറഞ്ഞു.
സ്ഥിരമായി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഇത്തരം അപേക്ഷകരുടെ വിവരങ്ങൾ ശേഖരിക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കൗൺസിൽ യോഗം നിർദ്ദേശം നൽകി.
സന്തോഷത്തോടെ പഠിക്കാം എന്ന പേരിൽ സംസ്ഥാനവ്യാപക ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 12 മുതൽ 17 വരെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയ പോസ്റ്റുമായി ദിവ്യ എസ് അയ്യർ. പോരും മത്സരവും ഇല്ലെന്നും മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു, പുകഴ്ത്തുന്നു എന്ന പഴിയെ ഇതുവരെ കേട്ടിട്ടുള്ളൂ, ഒരാളോടും പോരും മത്സരവും ചേരിതിരിവും ഉണ്ടായിട്ടില്ല എന്നും ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പോസ്റ്റില്‍ വ്യക്തമാക്കി.
ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ലഭിച്ചയുടൻ തന്നെ പോലീസിന് കൈമാറണമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ. പരാതിക്കാരിക്ക് അർഹമായ നീതി ലഭിക്കണം. പാർട്ടിയുടെ തലത്തിൽ സ്വന്തമായ രീതിയിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല എന്നും അവർ വ്യക്തമാക്കി.
2023ലെ തിരുവിതാംകൂര്‍ ബോര്‍ഡ് സെക്രട്ടറി നിയമനത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരായ അച്ചടക്ക നടപടി ആവശ്യത്തിൽ നിയമോപദേശം തേടി ബോര്‍ഡ്. തിരുവാഭരണം കമ്മീഷണറായിരുന്ന ജി ബൈജുവിനെ സ്പെഷൽ റൂള്‍സിന് വിരുദ്ധമായി സ്ഥലം മാറ്റത്തിലൂടെ സെക്രട്ടറിയാക്കിയെന്ന പരാതിയിലാണ് ഉപദേശം തേടിയത്.
കൊല്ലത്ത് അഭിഭാഷകനെയും സുഹൃത്തിനെയും മർദിച്ചെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ. ഇരവിപുരം സ്റ്റേഷനിലെ സിപിഒ അൽ സഫീറിനെയാണ് സസ്പെൻഡ് ചെയ്തത്.
ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലെ സിജെപിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പ്രതിഷേധത്തിൽ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി പങ്കെടുത്തതിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഭാസ്കർ റാവു കേന്ദ്ര ആഭ്യന്തരസെക്രട്ടറിയ്ക്ക് പരാതി നൽകി. ജർമൻ പൗരത്വമുള്ളയാൾ SIR വിരുദ്ധ സമരത്തിൽ പങ്കെടുത്തതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.
വ്യോമയാന ഇന്ധന വിലയിലുണ്ടായ തുടർച്ചയായ വർധനവിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ വ്യതിയാനവും പ്രവർത്തനച്ചെലവ് ഉയർന്നതുമാണ് നിരക്ക് വർധനവിന് കാരണം.
ദില്ലിയിൽ കനത്ത സുരക്ഷ. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ സിജെപി നടത്തുന്ന സമരത്തിൻ്റെ പശ്ചാത്തലത്തിൽ 70 കമ്പനി കേന്ദ്രസേന കൂടി ദില്ലിക്ക് എത്തി. പശ്ചിമബംഗാളിൽ നിന്ന് 40 കമ്പനികളും ഛത്തീസ്ഗഢിൽ നിന്ന് 30 കമ്പനികളുമാണ് സുരക്ഷയ്ക്കായി എത്തിയിട്ടുള്ളത്.
ഇന്നും ദില്ലിയിൽ പ്രക്ഷോഭത്തിനൊരുങ്ങുന്ന ഇന്ത്യ സഖ്യ നേതാക്കൾക്ക് രാഷ്ട്രപതിയെ കാണാൻ സമയം കിട്ടിയില്ല. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് ആലോചന.
ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സമരം നടക്കാനിരിക്കെ, നാളെ ഡൽഹിയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ട മുഴുവൻ ട്രെയിനുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കി. ഗതാഗത കുരുക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് അടിയന്തര നടപടിയെന്ന് റെയിൽവെ അറിയിച്ചു.
സി ജെ പി വക്താവായ സൗരവ് ദാസിനെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി തേടി സുപ്രീം കോടതി അഭിഭാഷകൻ കൗശിക് ചാറ്റർജി. സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനെയും ലക്ഷ്യമിട്ട് സൗരവ് ദാസ് നടത്തിയ പ്രസ്താവനകളും പരാമർശങ്ങളും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നതാണെന്നാണ് അപേക്ഷയിൽ ആരോപിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്ന് തുടങ്ങുമ്പോൾ ബംഗാളിൽ ബിജെപിക്കും തമിഴ്നാട്ടിൽ ടിവികെയ്ക്കും ലീഡ്.
അസമിലെ ബോംഗൈഗാവ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അതിർത്തി രക്ഷാ സേനയിലെ 32 ജവാന്മാർക്ക് പരിക്കേറ്റു. ജവാന്മാർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
റിയാദിൽ ഹൂതി ഭീകരർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സുരക്ഷാ സേന തടഞ്ഞു നശിപ്പിച്ചു. മിസൈൽ വ്യോമപാതയിൽ വെച്ച് തകർത്തതിനെ തുടർന്ന് താഴേക്ക് പതിച്ച അവശിഷ്ടങ്ങൾ വീണ് ഒരു കിന്റർഗാർട്ടൻ സ്കൂളിനും മെഡിക്കൽ ക്ലിനിക്ക് സമുച്ചയത്തിനും കേടുപാടുകൾ സംഭവിച്ചു.
യുഎസ് സൈനികരെ കൂട്ടക്കൊല ചെയ്ത മുൻ സൈനിക മേജർ നിദാൽ ഹസ്സന്റെ വധശിക്ഷ നടപ്പാക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പെന്റഗൺ. ഡിസംബർ 3-ന് ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് നടപ്പിലാക്കുന്ന ശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് പെന്റഗൺ വക്താവ് സ്ഥിരീകരിച്ചു.
സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനത്തിന് ഇന്ത്യയിൽ അനുമതി നൽകുന്നത് വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി ശതകോടീശ്വരൻ ഇലോണ്‍ മസ്ക്. ‘മുകേഷ് അംബാനിയാണോ ഇന്ത്യയുടെ യഥാർത്ഥ ബോസ്’ എന്നാണ് മസ്ക് ചോദിച്ചത്. എന്നാൽ മസ്കിന് ഇന്ത്യയിലേക്ക് സ്വാഗതം എന്നും രാഹുൽ ഗാന്ധി കുറിച്ചു.
അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടി. യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പടെ കമ്പനികൾ നടപടി നേരിട്ടു. ഇതിൽ അമേരിക്കയെ ഇന്ത്യ പ്രതിഷേധം അറിയിച്ചേക്കും.
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന് നടക്കും. റാഞ്ചിയില്‍ വൈകീട്ട് ഏഴിനാണ് കളി തുടങ്ങുക. ലക്നൗവിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. തിരിച്ചടിച്ച് ഒപ്പമെത്താന്‍ വെസ്റ്റ് ഇന്‍ഡീസ്.
മദ്ധ്യാഹ്ന വാർത്തകൾ
