ഇന്ത്യയില്‍ നിര്‍മിതബുദ്ധി നാലുശതമാനം തൊഴിലുകളെ ബാധിച്ചെന്ന് ലോകബാങ്കിന്റെ ലോകവികസന റിപ്പോര്‍ട്ട്. എന്നാല്‍ വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഈ തോത് കുറവാണെന്ന് റിപ്പോര്‍ട്ടിന്റെ ഇന്ത്യാ പതിപ്പ് പറയുന്നു. സാങ്കേതികവിദ്യ എന്ന നിലയില്‍ എ.ഐ. തൊഴിലാളികളെ സഹായിക്കുകയാണ്, അല്ലാതെ തൊഴിലാളികള്‍ക്ക് പകരം വെക്കുകയല്ല. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വരരാജ്യങ്ങളില്‍ എ.ഐ. വഴിയുണ്ടാകുന്ന തൊഴിലവസരം കൂടുതലാണ്. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളെ ജനങ്ങള്‍ക്ക് സേവനങ്ങളുറപ്പാക്കാന്‍ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്ന് ആധാര്‍, യു.പി.ഐ., കോവിന്‍ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കുക വഴി ഇന്ത്യ തെളിയിച്ചത്. കാലാവസ്ഥാപ്രവചനം കൃത്യമാക്കിയതിലൂടെ വിള മെച്ചപ്പെടുത്താന്‍ കര്‍ഷകര്‍ക്ക് മുന്‍കരുതലുകളെടുക്കാന്‍ എ.ഐ. കാര്യമായി സഹായിക്കുന്നതായി ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പറയുന്നു.
