Your paragraph text 29

ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനിടെ നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക് പോര്. സംസ്ഥാനത്തെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്നും ഇല്ലാത്ത മരുന്ന് എത്തിക്കാനുള്ള എന്തെങ്കിലും നടപടിയുണ്ടോ കെവി സുമേഷ് ഉന്നയിച്ചു.
‎
‎
‎കഴിഞ്ഞ പ്രതിപക്ഷം അവതരിപ്പിച്ച അതേ വിഷയമാണിതെന്നും പറയുന്ന പ്രശ്നങ്ങളൊന്നും ആരോഗ്യ വകുപ്പിലില്ലെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ പെരുമാറ്റ ചട്ടത്തിൻ്റെ പേര് പറഞ്ഞ് പർച്ചേസ് ഓർഡർ നൽകിയില്ല.
‎അധികാരം നഷ്ടപ്പെട്ട സങ്കടത്തിനുള്ള രോഗത്തിന്റെ മരുന്നു മാത്രമാണ് സ്റ്റോക്ക് ഇല്ലാത്തതെനും മന്ത്രി കെ മുരളീധരൻ മറുപടി നൽകി.
‎
‎സംസ്ഥാനത്തെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകള്‍ കുറവാണെന്നും പറയുന്ന ആരോഗ്യമന്ത്രി ഈ കുറവ് തന്നെയാണ് ക്ഷാമമെന്ന് മനസിലാക്കണമെന്ന്  നിയമസഭയില്‍ പറഞ്ഞു. കേരളത്തിൻ്റെ ആരോഗ്യരംഗം രാജ്യത്തിന്റെ പ്രകാശഗോപുരമാണ്. ആ വിളക്ക് കെടുത്താതിരുന്നാല്‍ മതി. വേറെ അത്ഭുതവിളക്കൊന്നും തേടിപ്പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‎
‎രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത ഭിന്നത. രാഹുൽ പാർട്ടി പ്രവർത്തകനല്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയതാണ് അടൂർ ബ്ലോക്ക് പ്രസിഡന്റ്‌ ആബിദ് വ്യക്തമാക്കി.
‎
‎ശബരിമല ഇടത്താവളങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍ വ്യക്തമാക്കി. മതിയായ അടിസ്ഥാന സൗകര്യങ്ങൾ തീര്‍ത്ഥാടര്‍ക്ക് ലഭിക്കണമെന്ന  ദേവസ്വം 25-30 വരെ ഇടത്താവളം കണ്ടുവെച്ചിട്ടുണ്ടെന്നും കെ ജയകുമാർ വ്യക്തമാക്കി.
‎
‎കോക്റോച്ച് ജനതാ പാർട്ടിക്ക് എതിരെ സരിൻ നടത്തിയ പരാമർശത്തിൽ സിപിഎമ്മിന് അതൃപ്തി. പിഴവ് പറ്റിയെന്നും, എന്ത് തിരുത്തൽ നടപടിക്കും വിധേയനാകാമെന്നും എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളോട് സരിൻ വിശദമാക്കി. സിജെപി, ആർ എസ് എസ് പദ്ധതിയാണെന്നും, അവർക്ക് വേണ്ടത് മറ്റ് പലതുമാണെന്ന് സംശയമുണ്ടെന്നും സരിൻ പറഞ്ഞിരുന്നു.
‎
‎ഒക്ടോബർ 15 മുതൽ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഇത്തരം ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.
‎
‎പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ, ഒരു പരിധിവരെ ആശങ്കയൊഴിഞ്ഞ് ഇടുക്കി നിവാസികൾ. ജനവാസമേഖലകൾ ഒഴിവായി. സിഎച്ച്ആർ വില്ലേജുകളിൽ ചിലത് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കർഷകരെ ബാധിക്കില്ല. എന്നാൽ ഭൂപടത്തിൽ വ്യക്തതയില്ലെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് സിപിഎം നിലപാട്.
‎
‎കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിച്ചതായി പരാതി. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
‎
‎
‎പ്രതിഷേധ മാര്‍ച്ചിനിടെ മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി.
‎
‎വിവാഹസൽക്കാരത്തിൽ ഭക്ഷണം നൽകാതെ കബളിപ്പിച്ചെന്ന കേസിൽ കാറ്ററിങ് സ്ഥാപന ഉടമയ്ക്ക് ജാമ്യം. കാഞ്ഞിരപ്പള്ളി ഉദയം ഇവന്റ്സ് ആൻഡ് കാറ്ററിങ് ഉടമ വിഷ്ണു മോഹനനാണ് കോടതി ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് വ്യവസ്ഥ.
‎
‎ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹം മോഷ്ടിച്ച കേസിലെ പ്രതി മറ്റൊരു വീട്ടിൽ ഉരുളി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. എളമക്കര പടപുരയ്ക്കൽ വീട്ടിൽ ആർ മഹാരാജ് (64) ആണ് അറസ്റ്റിലായത് .
‎
‎കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. ലഹരി വിൽപന കേസിലെ പ്രതികളായ റോഷ്‌നി സാവിയോ, റുബൈദ എന്നിവരിൽ നിന്നാണ് 0.30 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇരുവരും ലഹരി വിൽപ്പന കേസുകളിലെ പ്രതികളാണ്.
‎
‎കണ്ണൂർ തില്ലങ്കേരിയിലെ 20 വയസുകാരി കീർത്തന ജീവനൊടുക്കിയ കേസിൽ അന്വേഷണം ഔദ്യോഗികമായി ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂർ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ കീർത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു.
‎
‎നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ് മദ്യം ഉപയോഗിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതി സുഹൈലിനെ എക്സൈസ് ചോദ്യം ചെയ്യും.
‎
‎
‎
‎ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്നും, കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ഡിജിറ്റൽ ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നൂറിലധികം ഭാഷകളുണ്ട്, 80,000-ഓളം രജിസ്ട്രേഡ് ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും ആയിരത്തിലേറെ സാറ്റലൈറ്റ് ടിവി ചാനലുകളുമുണ്ട്.സ്വതന്ത്ര മാധ്യമങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.
‎
‎കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവർ  ജന്തർമന്തറിലേക്ക് ചാടിക്കടന്നു. ജെഡിയു ഓഫീസ് ഗേറ്റ് വഴിയാണ് സിജെപി പ്രവര്‍ത്തകര്‍ അകത്ത് കടന്നതെന്നാണ് വിവരം. അശുതോഷ് റങ്കെയുടെ നേതൃത്വത്തിലാണ് മിന്നല്‍ സമരം. ഉടനടി പൊലീസെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു
‎
‎സൗദിയും ഹൂതികളും തമ്മിലുള്ള സംഭാഷണം സുഗമമാക്കാന്‍ സഹായിക്കാമെന്ന് ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായി നടത്തിയ സംഭാഷണത്തിലാണ് വാഗ്ദാനം.
‎
‎പ്രമുഖ വ്യവസായികളായ ടിവിഎസ് കുടുംബത്തിൽ സ്വത്ത് തർക്കം രൂക്ഷമെന്ന് റിപ്പോർട്ട്. കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് ടിവിഎസ് ചെയർമാൻ എമരിറ്റസ് വേണു ശ്രീനിവാസൻ അവകാശപ്പെട്ടെങ്കിലും തൊട്ടുപിന്നാലെ വേണു ശ്രീനിവാസനെ തള്ളി അദ്ദേഹത്തിന്റെ ഭാര്യ മല്ലിക ശ്രീനിവാസൻ രംഗത്തെത്തി.
‎
‎ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബാറ്റ്മാൻ മാസ്ക് ധരിച്ച് പ്രതിഷേധിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു.
‎
‎
‎19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിനു മങ്കാദ് ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം. ആന്ധ്രയെ 37 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളം ടൂര്‍ണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 48.3 ഓവറില്‍ 174 റണ്‍സിന് പുറത്തായപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രയുടെ പോരാട്ടം 39.2 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു.
‎
‎ന്യൂസിലന്‍ഡിനെതിരായ ഇന്ത്യ എ ടീമിന്റെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് കീപ്പര്‍-ബാറ്റസ്മാന്‍ റിഷഭ് പന്തിനെ ഒഴിവാക്കി. ന്യൂസിലന്‍ഡ് എ ടീമിനെതിരെ മൂന്ന് ചുതര്‍ദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *