shake haseena 1

ഷെയ്ക്ക് ഹസീന നാട്ടിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. കലാപാനന്തരം ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീന ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന് ഡിസംബർ 16 ന് മടങ്ങുമെന്ന് ഹസീനയുടെ വക്താവ് വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ധാക്കയിലേക്ക് ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ യാത്ര ഒരുക്കണമെന്നാണ് ആവശ്യം. 1971 ലെ വിമോചന വിജയദിനത്തിലാണ് മടക്കയാത്ര ലക്ഷ്യമിടുന്നത്. മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന നിലപാടിലാണ് ബംഗ്ലാദേശ് സർക്കാർ. കലാപ കാലത്തെ സംഭവങ്ങളുടെ പേരിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ രാഷ്ട്രീയ സംഘർഷം ശക്തമാകാനാണ് സാധ്യത.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *