ആർഎസ്പിക്ക് കടുത്ത അതൃപ്തി. മുഖ്യമന്ത്രിയുടെ ശൈലിയിലും ബോർഡ് കോർപറേഷൻ വിഭജനം വൈകുന്നതിലുമാണ് അതൃപ്തി.ബോർഡ് കോർപറേഷൻ വിഭജനത്തിൽ ഉഭയകക്ഷി ചർച്ചയ്ക്ക് ആർഎസ്പി മൂന്ന് തവണ നേരിട്ട് ആവശ്യപ്പെട്ടു. എന്നാൽ ഉറപ്പ് പറഞ്ഞിട്ടും ചർച്ച നടത്തിയില്ലെന്നാണ് ആർഎസ്പിയുടെ ആക്ഷേപം. ഒടുവിൽ നാല് പദവികൾ വാഗ്ദാനം ചെയ്തെങ്കിലും ഇത് ആർഎസ്പിക്ക് താൽപര്യമുള്ളവയല്ല. പരസ്യ പ്രതികരണം മിതപ്പെടുത്തിയത് മുന്നണി മര്യാദ പരിഗണിച്ചാണെന്നാണ് ആർഎസ്പി നേതാക്കൾ പറയുന്നത്.
ആർഎസ്പിക്ക് കടുത്ത അതൃപ്തി
