ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധഭീതി. അമേരിക്കന്‍ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ കടലില്‍ മുക്കുമെന്ന ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇറാന്റെ എണ്ണ കപ്പലിനെ അമേരിക്ക ആക്രമിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ പതറില്ലെന്നും നാവിക ഉപരോധം അവസാനിപ്പിക്കാൻ സൈനിക ശക്തി ഉപയോഗിക്കുമെന്ന് ഇറാനും തിരിച്ചടിച്ചു.
ദില്ലിയിൽ വായു മലിനീകരണം നിയന്ത്രിക്കാൻ ബിഎസ്-6 വാഹനങ്ങൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ദില്ലിയിൽ മാത്രമായോ എൻസിആറിലാകെയോ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിശോധിക്കും. മലിനീകരണം സൃഷ്ടിക്കുന്ന വാണിജ്യ വാഹനങ്ങൾക്ക് പ്രവേശനം നിരോധിക്കുന്ന നിർദേശവും കോടതി മുന്നോട്ടുവെച്ചു
വയോജനങ്ങളുടെ സംരക്ഷണത്തിനുള്ള നിയമം കൊണ്ടുവരുമെന്നും മാതാപിതാക്കളുടെ സ്വത്ത് എഴുതി വാങ്ങി തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. നിയമം പ്രാബല്യത്തിൽ വന്നാൽ മൂന്ന് വർഷം തടവ്ശിക്ഷ ലഭിക്കുമെന്നും ഇനി ആരും തെരുവിൽ ഉപേക്ഷിക്കപ്പെടരുതെന്നും വിഡി സതീശൻ പറഞ്ഞു.
യുഡിഎഫ് യോഗം കൃത്യമായി ചേരാത്തതിലും ബോര്‍ഡ് കോര്പറേഷൻ വിഭജനം വൈകുന്നതിലും തുറന്നടിച്ച് ആര്‍എസ്പി. നയപരവും വിയോജിപ്പുള്ളതമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് മുന്നണിയിലാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി പ്രതികരിച്ചു.
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടേത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ വിധിച്ച് കോടതി. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നത പ്രദർശനം നടത്തിയ കേസിലാണ് ശിക്ഷ. ഒരു കൊല്ലം തടവും അമ്പതിനായിരം രൂപയും ആണ് സ്പെഷ്യൽ ജഡ്ജ് വിധിച്ചത്.
വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇത്തരം ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ കണ്ടെത്തി കർശന നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി.
ആറന്മുള എംഎൽഎയായിരിക്കെ വീണാ ജോർജ് ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന നിലവിലെ എംഎൽഎ അബിൻ വർക്കിയുടെ ആരോപണത്തിന് മറുപടിയുമായി വീണാ ജോർജ്. ആറന്മുള നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച പദ്ധതികളുടെ അടക്കം വിവരങ്ങൾ പങ്കുവെച്ചാണ് വീണാ ജോർജ് രംഗത്തെത്തിയത്. ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന് എംഎൽഎയ്ക്ക് വിവരാവകാശ രേഖ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു.
കൊച്ചിയിൽ സിനഗോഗിന് സമീപത്ത് തീയിട്ട സംഭവത്തിൽ പ്രതിയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. പ്രതി എബിൻ പോളിന് തീവ്രവാദ ബന്ധമുണ്ടെന്ന തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു.
മുതിർന്ന സിപിഎം നേതാക്കളായ ഇ പി ജയരാജനും പി ജയരാജനും തമ്മിലെ തർക്കം പുതിയ തലത്തിലേക്ക്.പി ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിലും പി ജയരാജനാണെന്ന് ഇപിയുടെ കത്തിലുണ്ട്. കോടിയേരി ബാലകൃഷ്ണനെതിരെ പി ജയരാജൻ അപവാദ പ്രചാരണം നടത്തിയെന്നും പിണറായിക്കും മകൾക്കുമെതിരായ കേസിലെ രേഖകൾ ശേഖരിച്ചെന്നും ഇപി കത്തിൽ ആരോപിക്കുന്നു.
സഹകരണ മേഖലയിലെ അഴിമതിക്കെതിരെ സംസാരിച്ചതിനാണ് പയ്യന്നൂർ എംഎൽഎയ്ക്ക് നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഹകരണ വാരാഘോഷ പരിപാടിക്കിടെ പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണന്റെ പ്രസംഗം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തിയതിന് പിന്നാലെയാണ് സഹകരണ മേഖലയിലെ അഴിമതി ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്.
കോടതിയലക്ഷ്യക്കേസിൽ മലപ്പുറം സ്വദേശിയായ ജയപ്രകാശ് ഇ പിക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി. കേസിൽ നേരിട്ട് ഹാജരാകാനുള്ള നിർദേശം അനുസരിക്കാത്തതിനെ തുടർന്ന് ജയപ്രകാശിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേരള പൊലീസിനാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം. വാട്സ്ആപ്പ് വെബ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും, ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്നുമാണ് നിർദ്ദേശം.
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പേര് ഒഴിവാക്കപ്പെട്ടവരുടെ പരാതികൾക്ക് മുൻഗണന നൽകണമെന്ന് സുപ്രീംകോടതി. അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ച് നടപടിയെടുക്കാനും നിർദേശം നൽകി.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ധാരണ. നേപ്പാളിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 24000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. അയോധ്യ-ജനക്പൂർ ധാം പുതിയ ട്രെയിൻ സർവീസും ഇരു പ്രധാനമന്ത്രിമാരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ഡൽഹിയിലെ ജാമാമസ്ജിദ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെ അക്രമാസക്തനായ യുവാവ് അഞ്ച് പോലീസുകാരെ കുത്തിപ്പരിക്കേൽപ്പിച്ചു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി വീണ്ടും പോലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെ ഇയാളെ തടയാൻ പോലീസിന് വെടിയുതിർക്കേണ്ടി വന്നു. വെടിവെപ്പിൽ പരിക്കേറ്റ നബീലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ മൂന്നാമത്തെ രാജ്യമെന്ന പദവി ഇന്ത്യ നിലനിർത്തി. വിദഗ്ധരുടെ സംഘമുൾപ്പെടുന്ന, ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2026-ലെ ‘ഏഷ്യ പവർ ഇൻഡക്സ്’ റിപ്പോർട്ടിലാണ് ഈ നേട്ടം.
പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ഡൽഹി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ‘ഐ സപ്പോർട്ട് നരേന്ദ്ര മോദി’ എന്ന ഫേസ്ബുക്ക് പേജിന്റെ സ്ഥാപകനായ വികാസ് പാണ്ഡെ 2018-ൽ ഫയൽചെയ്ത ക്രിമിനൽ അപകീർത്തി കേസിലാണ് നടപടി.
പശ്ചിമ ബംഗാളിന്റെ പേര് ‘പശ്ചിം ബംഗ’ എന്നാക്കിമാറ്റാനുള്ള പ്രമേയം ഡിസംബർ നാലിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി തിങ്കളാഴ്ച അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനമെടുത്തത്.
രാജിവെച്ച എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് വീണ്ടും കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി. കമ്പനിയുടെ പ്രസിഡന്റായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ഡയറക്ടർ ബോർഡ് അംഗമായും ഹുവാങിനെ നിയമിക്കാൻ എൻവിഡിയ ഡയറക്ടർ ബോർഡ് ഏകകണ്ഠേനെ തീരുമാനിച്ചു. നവംബർ 23 മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായി ബോർഡ് അറിയിച്ചു.
കുട്ടികൾക്ക് പ്രൊഫഷണൽ ക്രിക്കറ്റിന്റെ ഭാഗമാകാനും പ്രതിഭകളെ വളർത്തിയെടുക്കാനുമായി ‘റോഡ് ടു കെ.സി.എൽ’ പദ്ധതി കെസിഎ ആരംഭിച്ചു. കായികമന്ത്രി ഒ.ജെ. ജെനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ദിവസങ്ങളായി കേരളത്തിലെ സ്വർണ വില ഇടിവിൽ തുടരുകയായിരുന്നു. എന്നാൽ ഇന്ന്, 22 കാരറ്റ് ഗ്രാമിന് 135 രൂപ വർധിച്ച് ഗ്രാമിന് 11,600 ഉം പവന് 92,800 രൂപയുമായി വില. നവംബർ 21, 22 ദിവസങ്ങളിൽ ഈയടുത്തകാലത്തെ ഏറ്റവും വിലയിടിവിൽ എത്തിയിരുന്നു സ്വർണ വില. പവന് 91,720 രൂപയിലായിരുന്നു അന്ന് വ്യാപാരം നടന്നിരുന്നത്. അതേ സമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,608 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണ്.സംസ്ഥാനത്ത് വെളളി വിലയും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് വെള്ളി ഗ്രാമിന് 175 രൂപയിലും 10 ഗ്രാമിന് 1,750 രൂപയിലും വ്യാപാരം നടക്കുന്നു.
ആപ്പിളിന്റെ പുതിയ സ്റ്റാൻഡേർഡ് ഐഫോണായ ഐഫോൺ 18നെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. പുതിയ എ20 പ്രോസസർ, 120 ഹെർട്സ് ഡിസ്പ്ലേ, മെച്ചപ്പെട്ട ബാറ്ററി, എഐ ഫീച്ചറുകൾ എന്നിവയുമായാകും ഫോൺ എത്തുകയെന്നാണ് സൂചന. എന്നാൽ വില 1 ലക്ഷത്തിനടുത്തെത്തിയേക്കുമെന്ന റിപ്പോർട്ടുകൾ ഉപഭോക്താക്കൾക്ക് ആശങ്കയാകുന്നുണ്ട്.
ഗൂഗിൾ സെർച്ച് ഉപയോഗിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കവുമായി കമ്പനി. വെറുമൊരു സെർച്ച് ബാറിൽ നിന്ന് എഐ അധിഷ്ഠിത സേവനങ്ങളുടെ കേന്ദ്രമായി ഗൂഗിൾ ഹോംപേജ് മാറുകയാണ്. ഇതിന്റെ ഭാഗമായി ഡെസ്ക്ടോപ്പ് സെർച്ചിൽ പുതിയ കൊളാപ്സിബിൾ സൈഡ്ബാർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. നേരത്തെ നടത്തിയ എഐ സെർച്ചുകൾ വീണ്ടും കണ്ടെത്താനും പഴയ സംഭാഷണങ്ങൾ തുടരാനും സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.
ഇന്ത്യൻ വാഹന വിപണിയിലെ ചെറു എസ്യുവി വിഭാഗത്തിൽ മത്സരം കൂടുതൽ കടുക്കുന്നു. ടാറ്റ പഞ്ചിനും ഹ്യുണ്ടായി എക്സെന്റിനും ശക്തമായ വെല്ലുവിളി ഉയർത്താൻ പുതിയ മൈക്രോ എസ്യുവിയുമായി രംഗത്തെത്താനൊരുങ്ങുകയാണ് മാരുതി സുസുക്കി. നിലവിൽ വൈ43 എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടം ഇന്ത്യൻ നിരത്തുകളിൽ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. നിർത്തലാക്കിയ മാരുതി ഇഗ്നിസിന് പകരക്കാരനായാണ് പുതിയ എസ്യുവി എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നടനും സംവിധായകനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ സിനിമ ‘ദില്ലി’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയുടെ ഗോവ ഷെഡ്യൂൾ പൂർത്തിയായി. ഈ മാസം 29 ന് ചിത്രീകരണം കൊച്ചിയിൽ പുനരാരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മന:ശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന ‘ദില്‍’ ഒരു ഇമോഷണല്‍ സസ്പെന്‍സ് ത്രില്ലറാണ്. വിശ്വസിച്ച ഒരാളില്‍ നിന്നുള്ള വഞ്ചന മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം തീവ്രമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നതെന്ന് സംവിധായകനും നായകനുമായ അക്ഷയ് അജിത്ത് പറഞ്ഞു.
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഒരു കൈയ്യിൽ ബാഗും, മറു കൈയ്യിൽ ഹെൽമറ്റുമായി വീട്ടിൽ നിന്ന് ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ എത്തുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഡിസംബർ ഇരുപത്തിനാലിന് ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. .ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് മോഹൻലാലിൻ്റെ ലൗലജൻ. അയാളുടെ ഔദ്യോഗിക ജീവിതത്തിലും,വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളെ കോർത്തിണക്കി ഒരു പോലീസ് പ്രൊസീജിയർ ഡ്രാമയായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഹൃദയാഘാതത്തിന്റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാനപ്പെട്ട ലക്ഷണം. ശ്വാസതടസം അഥവാ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ചിലപ്പോള്‍ ഹൃദയാഘാതത്തെ സൂചിപ്പിക്കാം.അമിതമായി വിയർക്കുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. കാലില്‍ നീര്, ഓക്കാനവും ഛര്‍ദ്ദിയും നെഞ്ചെരിച്ചിലും ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കിന്റെ സൂചനയായി ഉണ്ടാകാം.അമിത ക്ഷീണമോ, തളർച്ചയോ തലക്കറക്കമോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം.
