ആറന്മുള എംഎൽഎയായിരിക്കെ വീണാ ജോർജ് ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന നിലവിലെ എംഎൽഎ അബിൻ വർക്കിയുടെ ആരോപണത്തിന് മറുപടിയുമായി വീണാ ജോർജ്. ആറന്മുള നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച പദ്ധതികളുടെ അടക്കം വിവരങ്ങൾ പങ്കുവെച്ചാണ് വീണാ ജോർജ് രംഗത്തെത്തിയത്. ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന് എംഎൽഎയ്ക്ക് വിവരാവകാശ രേഖ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു. പ്രത്യേക അനുമതി ഉൾപ്പെടെ നേടിയെടുത്ത പ്രോജക്ടുകൾ റദ്ദാക്കാൻ അബിൻ വർക്കി നിർദേശം നൽകിയെന്ന് ആരോപിച്ച വീണാ ജോർജ്, ഇവ പൂർത്തീകരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ആറന്മുള എംഎൽഎയായിരിക്കെ വീണാ ജോർജ് ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന നിലവിലെ എംഎൽഎ അബിൻ വർക്കിയുടെ ആരോപണത്തിന് മറുപടിയുമായി വീണാ ജോർജ്
