തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം ‘ദ പാരഡൈസ്’ ലെ പുതിയ ഗാനമെത്തി. വെല്‍കം ടു പാരഡൈസ് എന്ന ഗാനം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. 198 കോടിയാണ് ചിത്രം ഇതുവരെ ബോക്സ് ഓഫീസില്‍ നേടിയത്. ആക്ഷന്‍ പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം ഒരു അമ്മ – മകന് ബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നത്. ചിത്രത്തില്‍, നാനി അവതരിപ്പിക്കുന്ന ജദാല്‍ എന്ന കഥാപാത്രത്തെ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് താരം രാഘവ് ജൂയല്‍ ആണ് വിക്രം മാലിക് എന്ന വില്ലന്‍ വേഷത്തിലെത്തുന്നത്. കായദു ലോഹര്‍, സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
‘ദ പാരഡൈസ്’ ലെ പുതിയ ഗാനമെത്തി
