പ്രമുഖ ഇരുചക്ര വാഹന നിര്മ്മാതാക്കളായ ടിവിഎസ് ബജറ്റ് ബൈക്ക് പുറത്തിറക്കി. 67,100 രൂപ മുതല് വില ആരംഭിക്കുന്ന ടിവിഎസ് റേഡിയോണ് 2026 പതിപ്പ് ആണ് പുറത്തിറക്കിയത്. ഡിജി ഡ്രം, ഡിജി ഡിസ്ക് വേരിയന്റുകള്ക്ക് യഥാക്രമം 70,100 രൂപയും 73,100 രൂപയുമാണ് വില. പുതിയ എല്ഇഡി ലൈറ്റിങ്, പരിഷ്കരിച്ച കളര് ഓപ്ഷനുകള്, പുതുക്കിയ ഗ്രാഫിക്സുകള് എന്നിവയാണ് പ്രധാന മാറ്റങ്ങള്. എന്നാല് പഴയ മോഡലിന്റെ അതേ എന്ജിനും മെക്കാനിക്കല് ഘടകങ്ങളുമാണ് ഇതിലും. ബേസ് വേരിയന്റ് ബ്ലാക്ക് ആന്റ് റെഡ്, ബ്ലാക്ക് ആന്റ് ബ്ല്യൂ കളര് സ്കീമുകളിലും ഡിജി ഡ്രം വേരിയന്റില് ബ്ലാക്ക് ആന്റ് റെഡ്, ബ്ലാക്ക് ആന്റ് ഓറഞ്ച് ഓപ്ഷനുകളും ലഭ്യമാണ്. ഡിജി ഡിസ്ക് വേരിയന്റില് ബ്ലാക്ക് ആന്റ് ഓറഞ്ച് ഓപ്ഷനില് ലഭ്യമാണ്. നിലവിലുള്ള റെഡ് ആന്റ് ബ്ലാക്ക് ഡ്യുവല് ടോണ് കളര് സ്കീം ഡിജി ഡ്രം, ഡിജി ഡിസ്ക് വേരിയന്റുകളില് തുടരുന്നുണ്ട്. മുന്ഭാഗത്ത് ഡിസ്ക് ബ്രേക്ക് ഉള്ള ഒരേയൊരു വേരിയന്റ് ഡിജി ഡിസ്ക് ആണ്.
