w 412h 232croprect 1x0x1278x719imgid 01m48h8cttq70py9z1kq8aaak6imgname alfa watan 1791287898970
കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. കപ്പൽ മുങ്ങി, ജീവനക്കാരെ കാണാതായി. നാറ്റോ സഖ്യ രാജ്യമായ ബൾഗേറിയൻ തീരത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഈ ആക്രമണമെന്നാണ് ബൾഗേറിയൻ പ്രധാനമന്ത്രി റുമെൻ രാദേവ് വിശദമാക്കിയത്. എന്നാൽ ആക്രമണത്തിന് പിന്നിലെന്നതിൽ ഇനിയും വ്യക്തതയില്ല. കിഴക്കൻ ബൾഗേറിയയിലെ തീരദേശ പട്ടണമായ ബയാലയിൽ നിന്ന് ഏകദേശം 112 കിലോമീറ്റർ അകലെ വച്ചാണ് ആകാശത്തുനിന്നും കടൽമാർഗ്ഗവുമുള്ള ഡ്രോൺ ആക്രമണം നടന്നത്. യുക്രെയ്നുമായി യുദ്ധം തുടരുന്ന റഷ്യ നടത്തുന്ന ഹൈബ്രിഡ് ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചു വരുന്നതിനിടെയാണ് നിലവിലെ ആക്രമണം. 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *