ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ എന്ന് പുതിയ ഫീച്ചറിന്റെ പേര്. ഏതൊക്കെ സംഭാഷണങ്ങള്‍ ആക്‌സസ് ചെയ്യാം, അവ എങ്ങനെ മാനേജ് ചെയ്യാം എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍, ആന്‍ഡ്രോയിഡ്, ഐഫോണ്‍ പ്ലാറ്റ്‌ഫോമുകളിലെ വാട്‌സ്ആപ്പ് ബീറ്റാ പ്രോഗ്രാമിലുള്ള ചില ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. നിലവിലുള്ള ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ സെറ്റിങ്സിന്റെ പരിഷ്‌കരിച്ച രൂപമാണിത്. ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ ഓണ്‍ ചെയ്യാനായി നിയന്ത്രിക്കേണ്ട വ്യക്തിഗത ചാറ്റ് തുറക്കുക, ചാറ്റ് ഇന്‍ഫോ സ്‌ക്രീന്‍ തുറക്കുന്നതിനായി മുകളിലുള്ള കോണ്‍ടാക്റ്റ് പേരില്‍ ടാപ്പ് ചെയ്യുക, താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ എന്നതില്‍ ടാപ്പ് ചെയ്യുക, ഓണ്‍ ചെയ്യുക, നിലവില്‍ വ്യക്തിഗത ചാറ്റുകളില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കൂ. ഗ്രൂപ്പുകളില്‍ ഇത് ലഭ്യമല്ല.
