ഇലോണ്‍ മസ്‌ക് വീണ്ടും ട്രില്യനെയര്‍ പദവിയില്‍. റെക്കോഡ് ഐപിഒയ്ക്ക് പിന്നാലെ സ്പേസ് എക്സിന്റെ ഓഹരി മൂല്യം എട്ടു ശതമാനത്തോളം ഉയര്‍ന്നതോടെയാണ് മസ്‌കിന്റെ ആസ്തി വീണ്ടും ഒരു ലക്ഷം കോടി തൊട്ടത്. ജൂണ്‍ പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്പേസ് എക്സ് ഓഹരി എത്തിയത്. പ്രമുഖ ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്പേസ് എക്സ് ഓഹരി കുതിച്ചത്. കുറഞ്ഞ വിലയ്ക്ക് സ്പേസ് എക്സ് ഓഹരി വാങ്ങാന്‍ അവസരം എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്. ഇത് അവസരമായി കണ്ട് നിക്ഷേപകര്‍ ഒന്നടങ്കം സ്പേസ് എക്സ് ഓഹരി വാങ്ങിക്കൂട്ടിയതാണ് മൂല്യം ഉയരാന്‍ സഹായകമായത്. സ്പേസ് എക്സ് ഓഹരി 300 ഡോളര്‍ വരെ കുതിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞയാഴ്ച ചരിത്രപരമായ നേട്ടമാണ് സ്പേസ് എക്സ് സ്വന്തമാക്കിയത്. നാസയ്ക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ അയക്കുന്ന ദൗത്യം നിറവേറ്റി.
വീണ്ടും ട്രില്യനെയര്‍ പദവിയിലെത്തി ഇലോണ്‍ മസ്‌ക്
