ഫ്രാൻസിൽ വിദ്യാർഥിപ്രക്ഷോഭം. അധ്യാപകക്ഷാമം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച, ക്ലാസുകളിലെ വിദ്യാർഥിപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് രാജ്യത്തുടനീളം 400-ഓളം സ്കൂളുകൾ അടച്ചുപൂട്ടിയതായാണ് റിപ്പോർട്ട്. ദീർഘനേരത്തെ ക്ലാസ് സമയക്രമം, അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ കടുത്ത തിരക്ക്, ചൂടുകാലത്ത് ആവശ്യത്തിന് എയർകണ്ടീഷണറുകളോ ഹീറ്ററുകളോ ഇല്ലാത്ത പഴകിയ കെട്ടിടങ്ങൾ നന്നാക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്.
ഫ്രാൻസിലും ജെൻസി പ്രക്ഷോഭം
