മമ്മൂട്ടി- ധനുഷ് കൂട്ടുകെട്ടിലെത്തുന്ന ‘ഓം’ സിനിമ നവംബര്‍ 20ന് തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. തോക്കേന്തി നില്ക്കുന്ന ധനുഷും മമ്മൂട്ടിയും ആണ് പോസ്റ്ററില്‍ ഉള്ളത്. അമരന് ഒരുക്കിയ രാജ്കുമാര് പെരിയസാമി ആണ് ഓം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നസീറുദ്ദീന്‍ ഷായും ചിത്രത്തിലുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. ‘ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ്’ എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാര്‍. സംഗീതം: സായ് അഭ്യങ്കര്‍.
