ഫ്ലൈ ദുബായ് വിമാനത്തിൽ അക്രമം നടത്തിയത് സഹ പൈലറ്റായിരുന്ന ഹമാം അൽ-ഹമ്മാമി എന്ന ഒമാനി പൗരനെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഹമാം അൽ-ഹമ്മാമിയുടെ പിതാവ് ഒമാൻ പൗരനും മാതാവ് സിറിയക്കാരിയുമാണെന്നാണ് വിവരം. ഇയാൾ തീവ്ര നിലപാടുകളുള്ള വ്യക്തിയായിരുന്നുവെന്ന് സാമൂഹിക മാധ്യമ അക്കൌണ്ടുകളിലെ പോസ്റ്റുകൾ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഒമാൻ എയറിൽ ആയിരിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് ജോലിയിൽ നിന്ന് ഇയാളെ മാറ്റിയിരുന്നു തുടർന്ന് ഇയാൾ ജോലി ഉപേക്ഷിച്ചുപോയി. അതിനു ശേഷമാണ് റോയൽ എയർ മൊറോക്കോയിൽ ചേർന്നത്. ഫ്ലൈ ദുബായിൽ എത്തിയിട്ട് എട്ട് മാസമേ ആയിട്ടുള്ളൂ. സൗദി അധികൃതരും ഇസ്രയേലി ഉദ്യോഗസ്ഥരും അക്രമിയെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. എന്തായിരുന്നു ഇയാളുടെ ലക്ഷ്യം എന്നത് ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
ഫ്ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റിൻ്റെ വിവരങ്ങൾ പുറത്തുവിട്ട് സിഎൻഎൻ
