w 412h 232imgid 01krr8dns5grh56vatzx4092m0imgname satheesan pj joseph 1778930603812

പി ജെ ജോസഫിന് ക്യാബിനറ്റ് പദവി നൽകാത്തതിൽ കേരള കോൺഗ്രസിന് കടുത്ത അതൃപ്തി. ബോർഡ് കോർപ്പറേഷൻ വിഭജനത്തിലും അർഹമായ പ്രാതിനിധ്യം വേണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളിൽ യുഡിഎഫ് യോഗം ചേരാത്തതിലും പാർട്ടിക്ക് അതൃപ്തി.ഭരണപരിഷ്ക്കാരകമ്മീഷൻ അധ്യക്ഷസ്ഥാനമായിരുന്നു നോട്ടമിട്ടിരുന്നത്. കഴിഞ്ഞ മന്ത്രിസഭായോ​ഗത്തിൽ എം കെ മുനീറിനും ജി ദേവരാജനും ക്യാബിനറ്റ് പദവി നിശ്ചയിച്ചപ്പോൾ പി ജെ ജോസഫിൻ്റെ കാര്യത്തിൽ തീരുമാനമെടുത്തില്ല. ഇക്കാര്യം മന്ത്രിസഭാ അജണ്ടയിലില്ലായിരുന്നു. മോൻസ് ജോസഫ് കഴിഞ്ഞ മന്ത്രിസഭായോ​ഗത്തിൽ പങ്കെടുത്തില്ല. തീരുമാനം വന്ന ശേഷം മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ യുഡിഎഫ് തീരുമാനപ്രകാരമാണ് നടപടി എന്നായിരുന്നു ഉത്തരം. അവ‍ർക്ക് പദവി കൊടുത്തതിലല്ല പി ജെ ജോസഫിന് പദവി കിട്ടാത്തതിലാണ് അതൃപ്തിയെന്ന് കേരളകോൺ​ഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കാൻ ‌മന്ത്രി മോൻസ് ജോസഫിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *