കൊല്ലം നീണ്ടകരയിൽ യുവതിയെ സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് നന്ദുവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള നീക്കവുമായി പൊലീസ്. നിലവില്‍ ഇയാൾ സൗദിയിൽ തുടരുകയാണ്. സ്‌ത്രീധനത്തിന്‍റെയും സംശയത്തിന്‍റെയും പേരിലായിരുന്നു ക്രൂര പീഡനം എന്നാണ് ഭാര്യയുടെ പരാതി. ചവറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നന്ദുവിന്‍റെമാതാപിതാക്കളും കേസില്‍ പ്രതിയാണ്. വിവാഹം കഴിഞ്ഞ് ഓഴ്ചയ്ക്ക് ശേഷം സ്‌ത്രീധനത്തിന്‍റെ പേരിൽ ഭർതൃവീട്ടുകാരും ഭർത്താവും ചേർന്ന് പീഡനം തുടങ്ങിയെന്നാണ് പരാതി.
കൊല്ലം നീണ്ടകരയിൽ യുവതിയെ സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് നന്ദുവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള നീക്കവുമായി പൊലീസ്
