തലസ്ഥാന നഗര ഭരണത്തിൽ ബി ജെ പിക്ക് വലിയ ആശ്വാസം. പാർട്ടിയോട് കലഹിച്ച് കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപനം നടത്തിയ മുൻ ഡി ജി പി ആർ ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു. ശാസ്തമംഗലം വാർഡിന്റെ വാട്സ് ആപ് ഗ്രൂപ്പിലിട്ട സന്ദേശം ശ്രീലേഖ പിൻവലിച്ചതോടെ ശക്തമായ അനുനയ നീക്കങ്ങൾ ഫലം കണ്ടിരിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കില്ലെന്ന് ബി ജെ പി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. രാജി പിൻവലിക്കുന്നതിലും നിലവിലെ സംഭവവികാസങ്ങളിലും ശ്രീലേഖ ഇതുവരെ നേരിട്ട് പരസ്യമായ വിശദീകരണമൊന്നും നൽകിയിട്ടില്ല.
തലസ്ഥാന നഗര ഭരണത്തിൽ ബി ജെ പിക്ക് വലിയ ആശ്വാസം
