w 412h 232croprect 0x0x1280x720imgid 01m43crrqs4ccrb75y07rnrpgyimgname pk sasi 1791115420409

സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് പി കെ ശശി. താൻ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ഇതിലൂടെ തെളിഞ്ഞില്ലേ എന്നും ശശി ചോദിച്ചു. സുരേഷ് ബാബുവിനെതിരെയടക്കം വിമർശനം ഉന്നയിച്ചുകൊണ്ട് സി പി എം ബന്ധം അവസാനിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ശശി സംസാരിച്ചത്. പാർട്ടിയിൽ ഇനിയും നിരവധി പുഴുക്കുത്തുകൾ ബാക്കിയുണ്ടെന്നും, ‘ചതിച്ചാൽ ചതിക്കപ്പെടും’ എന്ന തത്ത്വമാണ് ഇവിടെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ യുവജന നേതാവിനെക്കൂടി മാറ്റാൻ തീരുമാനം ആയിട്ടുണ്ടല്ലോ എന്നും ശശി ചൂണ്ടിക്കാട്ടി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയെ മാറ്റാനും തീരുമാനമായെന്ന റിപ്പോർട്ടുകളാണ് ശശി പരാമർശിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *