ഇ-ചെല്ലാൻ തുക അടക്കാത്ത വാഹന ഉടമകൾക്കെതിരെ റോഡുകളിൽ അപ്രതീക്ഷിത പരിശോധന നടത്താനും, പിഴ അടച്ചുതീർക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക 49,194.05 കോടി രൂപയായി ഉയർന്നതോടെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. പിഴ ഒടുക്കാത്ത വാഹന ഉടമകൾക്ക് നൽകുന്ന വിവിധ മോട്ടോർ വാഹന സേവനങ്ങൾ നിർത്തിവെക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകി.ഇ-ചെല്ലാനുകൾ വെറുതെ അയച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, പിഴത്തുക കൃത്യമായി ഈടാക്കാൻ അധികാരികൾക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചു.
ട്രാഫിക് പിഴ അടക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള നിർദേശവുമായി സുപ്രീം കോടതി
