റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഹിമാലയന്‍ 440 ന്റെ ഓര്‍ഡറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിലവില്‍ ഏകദേശം 6 മാസത്തേക്കുള്ള ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ ആദ്യ ഹിമാലയന്‍ ബേസ് ക്യാമ്പില്‍ വെച്ചാണ് ഹിമാലയന്‍ 440 അവതരിപ്പിച്ചത്. ലോഞ്ചിന് പിന്നാലെ ബൈക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കമ്പനിയുടെ പ്രതീക്ഷകളെ മറികടന്ന ബുക്കിംഗ് ലഭിച്ചതോടെയാണ് പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയത്. നിലവില്‍ ലഭിച്ച ബുക്കിംഗുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഇപ്പോഴത്തെ ശ്രദ്ധ. 443 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിന്‍ 6,250 ആര്‍പിഎമ്മില്‍ 25.4 ബിഎച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 34 എന്‍എം ടോര്‍ക്കും നല്‍കുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. 15 ലിറ്റര്‍ ഇന്ധന ടാങ്കുമുണ്ട്.
ഹിമാലയന്‍ 440 ന്റെ ബുക്കിംഗ് നിര്‍ത്തിവച്ചു
