സ്വന്തം ക്ലൗഡ് അടിസ്ഥാനസൗകര്യം വികസിപ്പിച്ച് സോഹോ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പു. കാറ്റലിസ്റ്റ് എന്ന പ്ലാറ്റ്ഫോമിലൂടെ ഡെവലപ്പര്‍മാര്‍ക്കായി ഈ ക്ലൗഡ് സേവനം ഇപ്പോള്‍ സോഹോ ലഭ്യമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സൗജന്യമായി നല്‍കാനും കമ്പനി പദ്ധതിയിടുന്നു. സോഹോയുടെ ആദ്യകാലത്ത് തന്നെ സ്വന്തം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി കമ്പനി സ്വന്തമായി ക്ലൗഡ് അടിസ്ഥാനസൗകര്യം വികസിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ക്ലൗഡ് സോഫ്റ്റ്വെയര് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഡാറ്റാബേസ്, ഐഡന്റിറ്റി, മെസേജിങ്, സെര്‍ച്ച്, സ്റ്റോറേജ്, കംപ്യൂട്ടിങ് തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കാറ്റലിസ്റ്റില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് സോഹോയുടെ തീരുമാനം. സോഹോയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയിലാണ് വികസിപ്പിക്കുന്നത്, അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡാറ്റ രാജ്യാതിര്‍ത്തി വിടുമെന്ന പേടിയും വേണ്ട.
