രാജ്യത്തെ വിദേശനാണ്യ ശേഖരത്തില്‍ 14.9 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം വിദേശനാണ്യ ശേഖരം 765.9 ബില്യണ്‍ ഡോളറായി. 2024 നവംബറിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്. സെപ്റ്റംബര്‍ അഞ്ചിന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 785.7 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ജൂണ്‍ 26-ന് അവസാനിച്ച വാരത്തില്‍ വിദേശനാണ്യ ശേഖരം 666.9 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. ഇതിനുശേഷം നടന്ന ശക്തമായ തിരിച്ചുവരവിനു ശേഷമാണ് ഇപ്പോള്‍ വീണ്ടും വലിയ ഇടിവു രേഖപ്പെടുത്തുന്നത്. എങ്കിലും 765.9 ബില്യണ്‍ ഡോളര്‍ എന്ന നിലയില്‍ രാജ്യത്തിന്റെ കരുതല്‍ ധനം ഇപ്പോഴും ശക്തമായി തുടരുന്നു.
വിദേശനാണ്യ ശേഖരത്തില്‍ 14.9 ബില്യണ്‍ ഡോളറിന്റെ കുറവ്
