ശബരിമല കുത്തക ലേലത്തിന്‍റെ വിവരം ചോർന്നു. 110 കടയിലേക്കും ടെൻഡറില്‍ പങ്കെടുത്തവരുടെ പേരുകളും ടെൻഡർ വിവരങ്ങളുമാണ് ചോർന്നത്. സംഭവത്തില്‍ ദേവസ്വം വിജിലൻസിന്‍റെ അന്വേഷണത്തിന് ഉത്തരവിട്ടു. ടെൻഡറില്‍ സുതാര്യത കൊണ്ടുവരാൻ ആദ്യമായി ഇ ലേലം നടത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ ചോർന്നത്.
പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. എന്താണ് ആശങ്ക എന്ന് ആരും വ്യക്തമാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ജനവാസ മേഖല ഉൾപ്പെടുത്തേണ്ട എന്നാണ് സർക്കാരിന്റെ നിലപാട്.
കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ബംഗാളിന് സമാനമായ അപകടസൂചനയാണെന്ന് പി ജയരാജൻ. കോൺഗ്രസും ലീഗും ബിജെപിയുമായി രഹസ്യ ധാരണയിലാണ്. തൃക്കരിപ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ലീഗ് പച്ചയായ വർഗീയതയാണ് പ്രചരിപ്പിച്ചതെന്നും ജയരാജൻ ആരോപിച്ചു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പാർവതിയെ റിമാൻഡ് ചെയ്തത്. ജാമ്യപേക്ഷയിൽ തിങ്കളാഴ്ച ഉത്തരവ് പറയും.
മാധ്യമങ്ങൾക്ക് നിലവാരത്തകർച്ച സംഭവിക്കുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. റേറ്റിങ്ങിന് പിന്നാലെ പോയി മുഖ്യധാരാ മാധ്യമങ്ങൾ തരംതാഴരുതെന്നും അൺഎത്തിക്കലായ മാധ്യമപ്രവർത്തനം ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത കുറവ്. കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കൂടിയ സാഹചര്യത്തിൽ, വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കെ എസ് ഇ ബി അറിയിച്ചു.
മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്രാ വിവാദത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി പുകയുന്നു. വിവാദങ്ങൾക്ക് പെട്ടെന്ന് മറുപടി നൽകണമെന്നും യുഡിഎഫ് നേതാക്കൾ ജാഗ്രത പാലിക്കണമെന്നും മുൻ കെപിസിസി അധ്യക്ഷൻ എംഎം ഹസ്സൻ വ്യക്തമാക്കി.
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കമ്മീഷന്റെ നടപടികൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അവർ അഭിപ്രായപ്പെട്ടു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കൊണ്ട് തന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പണികൾ കേന്ദ്ര സർക്കാർ എടുപ്പിച്ചുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. അടിയന്തരാവസ്ഥ സമയത്ത് കണ്ട രീതിയിലുള്ള ഒരു ജനകീയ പോരാട്ടം ഇപ്പോൾ ഉണ്ടാകാൻ പോകുന്നു. മോദിയും മോഹൻ ഭാഗവത്തും ഷായും ഇന്ത്യയുടെ ഭരണം സ്വന്തം കൈ പിടിയിൽ ഒതുക്കാൻ ശ്രമിക്കുകയാണെന്നും എംഎ ബേബി പറഞ്ഞു.
എം വി ഗോവിന്ദനെതിരായ സംസ്ഥാന സമിതിയുടെ ശാസന ആലപ്പുഴ ജില്ലാ സമിതിയിൽ റിപ്പോർട്ട് ചെയ്തു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് തോൽവിയും ജി സുധാകരനെതിരായ വിമർശനങ്ങളും സംഘടനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
കസ്റ്റഡിയിലെടുത്ത സ്‌ത്രീയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിൽ സസ്പെൻഡ് ചെയ്ത ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുത്തു. വടകര ഡിവൈഎസ്പി ആയിരുന്നപ്പോഴായിരുന്നു നടപടി. വകുപ്പുതല അന്വേഷണത്തിനുശേഷം തിരിച്ചെടുത്തുവെന്ന് ആഭ്യന്തരവകുപ്പിൻ്റെ ഉത്തരവിൽ പറയുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ തുറന്ന് പറച്ചിലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ‘ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെ എന്ന് ഗ്യാനേഷ്കുമാർ തന്നോട് ചോദിച്ചു. ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്നും അദ്ദേഹം പറഞ്ഞു.
കോന്നിയിലെ വിവാദ പാറമട അനുമതിയിൽ കോൺഗ്രസിൽ കലാപം രൂക്ഷം. തീരുമാനം പുന:പരിശോധിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റിന് പാർട്ടി നേതൃത്വം നിർദേശം നൽകി.
ഹേമകമ്മറ്റി റിപ്പോർട്ട് അക്കാദമിയുടെ മുന്നിൽ വന്നാൽ ഉചിതമായ നടപടി എടുക്കുമെന്ന് ചെയർമാൻ രവീന്ദ്രൻ വ്യക്തമാക്കി. ഐഎഫ്എഫ്കെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഡോക്യുമെന്ററി ഫെസ്റ്റിവലിലെ പ്രദർശന അനുമതിക്കായി ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
തിരുവനന്തപുരത്ത് നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് മുന്നോടിയായി ആരാധകര്‍ക്ക് ആശ്വാസ വാർത്തയുമായി തിരുവനന്തപുരം കോർപ്പറേഷൻ. മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ ഒരാൾക്ക് നാല് ലിറ്റർ എന്ന തോതിൽ കുടിവെള്ളം തികച്ചും സൗജന്യമായി ലഭ്യമാക്കുമെന്ന് മേയർ വി. വി. രാജേഷ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിനെതിരായ ആരോപണങ്ങളിലും വിമർശനങ്ങളിലും പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് എം എം ഹസൻ. സർക്കാർ തുടർച്ചയായി വിവാദങ്ങളിൽ പെടുന്നില്ലെന്നും എല്ലാ ആഴ്ചയും മാധ്യമങ്ങളെ കണ്ടു മറുപടി പറയുന്നു, നിങ്ങൾക്ക് തൃപ്തികരമായ മറുപടി പറയുന്നില്ല എന്നേയുള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താക്കുറിപ്പ് തങ്ങളുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി എസ്ഐആർ നടപടികൾ റദ്ദാക്കണമെന്നും കോൺഗ്രസ് വ്യക്തമാക്കി
ബദ്രിനാഥിൽ ഡിജെ സംഘടിപ്പിച്ചതിനെതിരെ മുരളി മനോഹർ ജോഷി. ബദരിനാഥ് അതിന്റെ പവിത്രതയോടെ കാത്ത് സൂക്ഷിക്കേണ്ടതാണ്, അവിടെ വലിയ ശബ്ദത്തിലുള്ള ഇത്തരം പരിപാടികളല്ല നടത്തേണ്ടതെന്നും മുരളി മനോഹർ ജോഷി എക്സിൽ കുറിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രതിഷേധം ശക്തമാക്കുന്നു. സഖ്യത്തിന് പുറത്തുള്ള പാർട്ടികളെയും ഉൾപ്പെടുത്തി സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം
വിവാദങ്ങൾക്കും കമ്മീഷണർമാരുടെ വിയോജിപ്പുകൾക്കുമിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്ന് സുപ്രധാന തീരുമാനങ്ങളെടുത്തു. വോട്ടർ പട്ടിക, ഫോം 6, ഇസിഐ നെറ്റ് എന്നിവയിലെ തർക്കങ്ങളിൽ പരിഹാരം കണ്ടു. ദില്ലിയിലെ കരട് വോട്ടർ പട്ടികയിലെ പരാതികൾക്കുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടി.
മഹാരാഷ്ട്രയിൽ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കടുത്ത വരൾച്ചയെ തുടർന്ന് 75 ശതമാനം പ്രദേശങ്ങളും വരൾച്ച ബാധിതമായി സർക്കാർ പ്രഖ്യാപിച്ചു. മഴക്കുറവ് കാരണം വ്യാപകമായ വിളനാശം സംഭവിച്ചതോടെ കർഷകർ കടുത്ത ദുരിതത്തിലാണ്
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ കാറിന് നേരെ ആക്രമണം. മമത ബാനർജി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പോകുംവഴി ആണ് ആക്രമണം ഉണ്ടായത്. കരിങ്കൊടിയുമായി എത്തിയ ഒരുസംഘം വാഹനത്തിന് നേരെ മുട്ടയേറും കല്ലേറും നടത്തി.
പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ദേര ഇസ്മായിൽ ഖാനിലാണ് സ്ഫോടനം ഉണ്ടായത്. 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
