ഒരു കൊലയാളി തോക്കിന് പകരം, തൊലിപ്പുറത്ത് ഒട്ടിക്കുന്ന ഒരു ട്രാന്‍സ്‌ഡെര്‍മല്‍ പാച്ചോ, അല്ലെങ്കില്‍ ഇ.സി.ജി-യില്‍ ഉണ്ടാകുന്ന നേരിയൊരു മാറ്റത്തെയോ ആയുധമാക്കിയാല്‍ എന്ത് സംഭവിക്കും? ഡാര്‍ക്ക് വെബിലൂടെ ലഭിക്കുന്ന രാസസൂത്രങ്ങള്‍ ഉപയോഗിച്ച്, യാതൊരു പോറലുമേല്‍പ്പിക്കാതെ ‘പെര്‍ഫെക്റ്റ് മെഡിക്കല്‍ കൊലപാതകങ്ങള്‍’ നടന്നാലോ? മലയാള സാഹിത്യത്തില്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പുതിയൊരു ജോണര്‍’ഹൈ-പള്‍സ് മെഡിക്കല്‍ ത്രില്ലര്‍’. സയന്‍സുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ വായനക്കാര്‍ക്ക് പോലും അനായാസം ആസ്വദിക്കാന്‍ കഴിയുന്ന ഈ അതിവേഗ മെഡിക്കല്‍ അഡ്വഞ്ചറിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം. ‘ടോക്സ്- അനാട്ടമി ഓഫ് മെഡിക്കല്‍ മര്‍ഡേഴ്‌സ്’. അലന്‍ വി.എല്‍. ഗ്രീന്‍ ബുക്‌സ്. വില 171 രൂപ.
