സ്റ്റിയറിങ് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രമുഖ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ്‍ വന്‍തോതില്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു. സ്റ്റിയറിങ് ഗിയര്‍ബോക്‌സിനെ ഘടിപ്പിക്കുന്ന ബോള്‍ട്ടുകള്‍ക്ക് തുരുമ്പെടുക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ഡ്രൈവിങ്ങിനിടെ സ്റ്റിയറിങ് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകാന്‍ ഇടയാക്കുമെന്നും ജര്‍മന്‍ ഫെഡറല്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ലോകമെമ്പാടുമായി 2,159,054 ഫോക്സ്വാഗണ്‍ വാഹനങ്ങളെയാണ് ഈ തകരാര്‍ ബാധിക്കുക. ഇതില്‍ ജര്‍മനിയില്‍ മാത്രം 895,832 കാറുകള്‍ ഉള്‍പ്പെടുന്നുണ്ട്. ഈ മോഡലുകളിലെ സ്റ്റിയറിങ് ഗിയറിലേക്ക് ഈര്‍പ്പം ഇറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കെ.ബി.എയുടെ കണ്ടെത്തല്‍. വാഹന ഉടമകള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായാണ് ഫോക്സ്വാഗണ്‍ ഈ അറ്റകുറ്റപ്പണി ചെയ്തുനല്‍കുന്നത്.
കാറുകള്‍ തിരിച്ചുവിളിച്ച് ഫോക്സ്വാഗണ്‍
