നവാഗതനായ ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്ത് സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിളിള്‍’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ഹേയ് കാര്‍ത്തി രചിച്ച ‘കൂടെ പാറുന്ന കിളികള്‍..’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് മുജീബ് മജീദ്. ആലാപനം – അയ്റാന്‍. കഥ, തിരക്കഥ, സംഭാഷണം നടി നിലീന്‍ സാന്ദ്രയുടേതാണ്. കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു. അഖില ഭാര്‍ഗവന്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ തുടങ്ങിവരും അണിനിരക്കുന്നു.
‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിളിള്‍’ ചിത്രത്തിലെ ഗാനം
