ബോക്‌സ് ഓഫീസില്‍ സര്‍വ്വകാല കളക്ഷന്‍ റെക്കോഡുകള്‍ കാറ്റില്‍പ്പറത്തി 300 കോടി ക്ലബ്ബില്‍ കയറിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ചിത്രത്തിലെ പുതിയൊരു ഗാനമെത്തി. ‘രക്തസഹോദരന്‍’ എന്ന ഗാനത്തിന്റെ രചന, ആലാപനം – സുഹൈല്‍ കോയ. സംഗീതം – വിഷ്ണു വിജയ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എഡി ഒരുക്കിയ ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പുകളും എത്തിയിരുന്നു.
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ചിത്രത്തിലെ ഗാനം
