മലയാളത്തില്‍ ദേശത്തിന്റെ കഥകള്‍ ഒരുപാടു വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ ഏറെ വിഭിന്നമായ ദേശകഥാഖ്യാനമാണ് ഈ നോവലില്‍ കാണാനാവുക. ഇവിടെ പ്രകൃതിയാണ് മുഖ്യകഥാപാത്രം. മറ്റു കഥാപാത്രങ്ങളെല്ലാം ആ പ്രകൃതിയുടെ അംശങ്ങള്‍ മാത്രം. ഇതിലെ കഥാഗതിയെ നിശ്ചയിക്കുന്നതുപോലും പ്രകൃതിയുടെ മാറ്റങ്ങള്‍ക്കനുസരിച്ചാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും മിത്തുകളും നിറഞ്ഞ ആ മണ്ണില്‍ അശാന്തിയുടെ വിത്തുകള്‍ പാകിയതാരാണ്? വെള്ളാട്ട് കുന്നും ചിറ്റിലശ്ശേരിപ്പുഴയും അതിരു കാക്കുന്ന ചിറ്റിലശ്ശേരിയ്ക്ക് പുതിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തുണ്ടോ? അതോ എന്നന്നേക്കുമായി ചിറ്റിലശ്ശേരി ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാവുകയാണോ? ‘ചിറ്റിലശ്ശേരിയിലെ ചൂളംവിളിക്കാര്‍’. അഞ്ചാം പതിപ്പ്. സന്തോഷ് നാരായണന്‍. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 522 രൂപ.
ചിറ്റിലശ്ശേരിയിലെ ചൂളംവിളിക്കാര്‍
