ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ലവ് ആന്‍ഡ് വാറി’ന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ നായികയാകുന്ന ആലിയ ഭട്ടിന്റെ ക്യാരക്ടര്‍ ലുക്കാണ് പുറത്തുവന്നത്. അതീവ ഗ്ലാമറസ് ലുക്കിലെത്തുന്ന ആലിയയെ പോസ്റ്ററില്‍ കാണാം. 2027 ജനുവരി റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രണ്‍ബീര്‍ കപൂര്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2007ല്‍ ഇറങ്ങിയ ബന്‍സാലിയുടെ ‘സാവരിയ’യിലാണ് രണ്‍ബീര്‍ ഏറ്റവും അവസാനം വേഷമിട്ടത്. ഏകദേശം രണ്ടുവര്‍ഷക്കാലത്തോളമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു. നവംബര്‍ 6ന് നിതീഷ് തിവാരിയുടെ ‘രാമായണ’ റിലീസിനു പിന്നാലെ രണ്‍ബീറിന്റേതായി തിയറ്ററുകളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ലവ് ആന്‍ഡ് വാര്‍’.
‘ലവ് ആന്‍ഡ് വാറി’ലെ ആലിയ ഭട്ടിന്റെ ക്യാരക്ടര്‍ ലുക്ക്
