ഭൂമിയിലെ കൂറ്റന്‍ ഡാറ്റ സെന്ററുകള്‍ക്ക് പകരമായി ബഹിരാകാശത്ത് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ഐ ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിള്‍. ഇതിന്റെ ഭാഗമായി ‘പ്രോജക്ട് സണ്‍ക്യാച്ചര്‍’ എന്ന ഗവേഷണ പദ്ധതിയുടെ ആദ്യ പരീക്ഷണ ഉപഗ്രഹം 2026 ഒക്ടോബര്‍ 1-ന് ഗൂഗിള്‍ വിക്ഷേപിക്കും. ബഹിരാകാശത്ത് എ.ഐ കമ്പ്യൂട്ടിംഗ് പ്രായോഗികമാണോ എന്ന് വിലയിരുത്താനുള്ള പ്രാഥമിക പരീക്ഷണമാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളുടെ പരിശീലനത്തിനും പ്രവര്‍ത്തനത്തിനും ഭീമമായ അളവില്‍ വൈദ്യുതിയും സ്ഥലവും ആവശ്യമായി വരുന്നു. എന്നാല്‍ ബഹിരാകാശത്ത് ലഭിക്കുന്ന നിരന്തരമായ സൂര്യപ്രകാശം ഈ പ്രതിസന്ധിക്ക് പരിഹാരമായേക്കാം എന്നാണ് കണക്കുകൂട്ടല്‍. എ.ഐ സാങ്കേതികവിദ്യയുടെ ഊര്‍ജ്ജ ആവശ്യകത എത്രത്തോളം വലുതാണെന്നാണ് സണ്‍ക്യാച്ചര്‍ പദ്ധതി വ്യക്തമാക്കുന്നത്.
ബഹിരാകാശത്ത് ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഗൂഗിള്‍
