തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്ലാലിന്റെ അടുത്ത സിനിമ ഒരുങ്ങുന്നു. ഉയരെ, ജാനകി ജാനേ എന്ന സിനിമകള്ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തില് വിസ്മയ മോഹന്ലാല് നായികയാകും. ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല. അരുണ് ബോസ് ആണ് സിനിമയുടെ സംവിധാനം. ലൂക്കയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അരുണ് ബോസ്. റത്തീന, സുഹാസ്, ഷറഫു എന്നിവര് ചേര്ന്ന് തിരക്കഥയെഴുതുന്ന ചിത്രം എസ് ക്യൂബ് ഫിലിംസിന്റെ ബാനറില് ഷെനുഗ, ഷെഗ്ന, ഷെര്ഗ എന്നിവരാണ് നിര്മിക്കുന്നത്. സാമുവല് ഹെന്റി ആണ് ഛായാഗ്രഹണം. ഹിഷാം അബ്ദുള് വഹാബ് സംഗീതം ഒരുക്കുന്നു. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുന്നു.
