w 412h 232croprect 0x161x3362x1891imgid 01j30f5n15pzcgfsvdmhkcxpgsimgname whatsaa

വാഹന ഉടമകളെ ലക്ഷ്യമിട്ട് വ്യാജ ഇ-ചെല്ലാന്‍ എസ്.എം.എസ് അയച്ച് പണം തട്ടുന്ന പുതിയ രീതിക്കെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ് . സന്ദേശത്തിലെ ലിങ്ക് വഴി ഫോണിൽ എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പുകാർ വിവരങ്ങൾ ചോർത്തുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കുക.രജിസ്ട്രേഷന്‍ നമ്പര്‍ ലഭിച്ചതിനുശേഷം’ഇന്‍റേര്‍ണല്‍ സെക്യൂരിറ്റി റിവ്യൂ’ എന്ന പേരിലുള്ള ഒരു ഡയലോഗ് ബോക്സ് പ്രദര്‍ശിപ്പിക്കുകയും അതില്‍ വാഹന രജിസ്ട്രേഷന്‍ നമ്പര്‍ കാണിക്കുന്നു. തുടര്‍ന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ഔദ്യോഗിക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും അതിലെ ‘യെസ് ‘ ഓപ്ഷന്‍ സെലക്ട് ചെയ്യുന്നതോടെ അപകടകരമായ എ.പി.കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള എ.പി.കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഉപയോക്താവില്‍ നിന്ന് ഫോണിന്‍റെ നിയന്ത്രണം നേടിയെടുക്കാനുള്ള വിവിധ പെര്‍മിഷനുകള്‍ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള പെര്‍മിഷന്‍ അനുവദിച്ചാല്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനും അതിലെ വിലപിടിപ്പുള്ള വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *