7 43

ആര്‍ത്തവ സമയത്തെ കഠിനമായ വേദനയും വയറുവീര്‍ക്കുന്ന പ്രശ്‌നവും ഒഴിവാക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ആര്‍ത്തവ സമയം ഇത്തരത്തില്‍ വയര്‍ വീര്‍ക്കുന്നതിന് കാരണം. വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറു വീര്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. വെള്ളരിക്ക, തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും ഇവ സഹായിക്കും. കൂടാതെ വയറു വീര്‍ക്കുന്നത് തടയാനും ഇവ സഹായിക്കും. ആര്‍ത്തവ സമയത്ത് ദഹനം മെച്ചപ്പെടുത്താനും വയറു വീര്‍ക്കുന്നത് തടയാനും ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും. പെപ്പര്‍മിന്റ് ടീയില്‍ മെന്തോള്‍ അടങ്ങിയിട്ടുണ്ട്. ദഹനനാളത്തിന്റെ പേശികളെ വിശ്രമിക്കാന്‍ ഈ സംയുക്തം സഹായിക്കും. ഇത് വയറ്റിലെ ഗ്യാസ് കുറയ്ക്കാനും, വയറുവേദന കുറയ്ക്കാനും, ആര്‍ത്തവ സമയത്ത് വയറു വീര്‍ക്കുന്നത് തടയാനും സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *