Your paragraph text 25

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്.
‎
‎ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾ ദില്ലിയിലേക്കെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ദില്ലി പ്രതിഷേധത്തിൽ പങ്കെടുക്കും.
‎
‎കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കുന്നതിന് കേന്ദ്രം ഉന്നയിക്കുന്ന വാദം വസ്തുതകൾക്ക് നിരക്കാത്തതെന്ന് റിപ്പോർട്ട്. നീതി ആയോഗിന്റെ ഹെൽത്ത് ബുക്കിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളിൽ എയിംസ് ഇല്ലാത്തത് കേരളത്തിന് മാത്രമാണ്. എയിംസ് വരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആവർത്തിച്ച് പറയുന്നതിനിടയിലാണ് സംസ്ഥാന ബിജെപിയെ വെട്ടിലാക്കി ഹൈക്കോടതിയിൽ കേന്ദ്രം സത്യവാങ്മൂലം നൽകിയത്.
‎
‎എയിംസ് വിഷയത്തിവിശദമായ കത്ത് കേന്ദ്രത്തിന് അയയ്ക്കുമെന്ന്  ആരോഗ്യമന്ത്രി കെ മുരളീധരൻ.  കേരളത്തിൽ AIMS എവിടെ വന്നാലും സ്വീകാര്യമാണ്. സുരേഷ് ഗോപി നൽകുന്നത് എയിംസ് എവിടെയും വരില്ലെന്ന് സൂചന. ഇനി ഇതും പറഞ്ഞിട്ട് സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ചു പോകാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
‎
‎
‎തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതിയുമായി ബന്ധപ്പെട്ട് മേയർ വിവി രാജേഷ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തു. വാഴോട്ടുകോണം കൗൺസിലർ സുഗതൻ, നഗരസഭ സെക്രട്ടറി എന്നിവർ ഉൾപ്പെടെ 3 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
‎
‎തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ ആര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദത്തിൽ സിപിഎം കൗണ്‍സിലർ എസ് പി ദീപക്കിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മേയർ വി വി രാജേഷ്. 5 കോടി രൂപയുടെ മാനനഷ്ടക്കേസ് വി വി രാജേഷ് ഫയൽ ചെയ്തിരിക്കുന്നത്.
‎
‎മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും നൽകാൻ ചെറിയ കാലതാമസം ഉണ്ടായി എന്ന്  മന്ത്രി ടി സിദ്ദിഖ്. അടിയന്തരമായി തുക കൈമാറാൻ മന്ത്രിസഭ സബ് കമ്മിറ്റിക്ക് നിർദ്ദേശം നൽകിയെന്നും സാങ്കേതിക പ്രശ്നം കാരണമാണ് കാലതാമസം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
‎
‎ദേശീയപാത 66-ല്‍ നാട്ടികയില്‍ ഇന്ന് ടോള്‍പിരിവ് ആരംഭിക്കാനിരിക്കേ പ്രതിഷേധം ശക്തം. യുഡിഎഫ് മാര്‍ച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെ സംഘര്‍ഷമുണ്ടായി. പ്രതിഷേധവുമായി ജനകീയ സമിതിയും രംഗത്തെത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍വീസ് റോഡ് ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങള്‍ ഇല്ലാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
‎
‎കോൺഗ്രസ് നേതാവ് BRM ഷെഫീറിൻ്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകി. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം. അപേക്ഷ ക്ഷണിക്കാതെ ബയോഡേറ്റ വാങ്ങി ജോലി നൽകുകയായിരുന്നു. എന്നാൽ ഒഴിവ് വന്ന സമയത്ത് ബയോഡേറ്റ ലഭിച്ചപ്പോൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിച്ചതാണെന്ന് സീമാറ്റ് അറിയിച്ചു.
‎
‎സംസ്ഥാനത്ത് സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് ഇത്തരം സ്പാകള്‍ കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‎
‎രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കമില്ലെന്ന് മന്ത്രി കെഎം ഷാജി. രണ്ട് ഉത്തരവുകൾ ഇറങ്ങിയതിൽ അസ്വാഭാവികതയില്ലെന്നും ഇനിയും ഉത്തരവുകൾ ഇറങ്ങാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർ തമ്മിൽ തർക്കമില്ല, ചലഞ്ച് മാത്രമാണ്. ടിവി അനുപമയും ദിവ്യ എസ് അയ്യരും തമ്മിലുള്ള തർക്കത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
‎
‎പാലക്കാട് സിപിഎം സെക്രട്ടറിയായിരുന്ന സുരേഷ് ബാബുവിനെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. സിപിഎം പീഡന പരാതികൾ പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പാക്കുന്നുവെന്നും തെറ്റുകൾ ചെയ്താൽ നിയമപരമായി ശിക്ഷിക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
‎
‎തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെച്ചെന്ന വാർത്തയെ കുറിച്ച് വിദശീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആർ ശ്രീലേഖ. എന്നാൽ അതിനായി ഞായറാഴ്ച വരെ കാത്തിരിക്കണമെന്നാണ് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നത്.
‎
‎അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ 3 ഡോക്‌ടർമാരെക്കൂടി പ്രതി ചേർത്തു. മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസ്.
‎
‎കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസിൽ മജിസ്‌ട്രേറ്റ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിലാവാൻ ഉണ്ട്. രണ്ടു പേരുടെ വിവരങ്ങളും അതിജീവിത പൊലീസിനോട്‌ പറഞ്ഞിട്ടുണ്ട്. പ്രതികൾക്ക് ഗുണ്ടാ ബന്ധം ഉണ്ടോയെന്നും പരിശോധിക്കും.
‎
‎സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട തായ്‌ലൻഡ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ കാൺപൂരിലെ ലാറ്റൂഷ് റോഡ് സ്വദേശിയായ ഇർഫാൻ (30) എന്നയാളെയാണ് അൻവർഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തായ്‍ലൻഡ് സ്വദേശിയായ 25 കാരി ഉപ്സോണിന്റെ പരാതിയിലാണ് പൊലീസ് നടപടി.
‎
‎പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. ഇരയാക്കപ്പെട്ട കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി.
‎
‎
‎നീലഗിരിയിൽ കൂറ്റൻ പാറക്കല്ല് റോ‍ഡിലേക്ക് വീണ് കാർ യാത്രക്കാരന് ദാരുണാന്ത്യം. ഊട്ടി സ്വദേശി ബി കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യയ്ക്കും ബന്ധുവിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.  കുനൂർ മേട്ടുപ്പാളയം റോഡിലാണ് ദാരുണമായ  സംഭവം നടന്നത്.
‎
‎പ്രശസ്ത ബോളിവുഡ് മറാത്തി ചലച്ചിത്ര നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  ക്രാന്തിവീർ എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കലാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
‎
‎സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു (പി വാസു,103) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.
‎
‎ഐഎസ്ആ‌ർഒയുടെ ഭാവിയിലും ബഹിരാകാശ രംഗത്തെ പുതിയ നയംമാറ്റങ്ങളിലും ആശങ്കയറിയിച്ച് ഐഎസ്ആ‌ർഒ പെൻഷനേഴ്സ് അസോസിയേഷൻ. ഐഎസ്ആ‌ർഒയുടെ സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം നടക്കുന്നതായി സംശയം ഉള്ളതായി അസോസിയേഷനിൽ പറഞ്ഞു.
‎
‎രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും. 10 നേതാക്കളെ നാളെ കാണാൻ രാഷ്ട്രപതി ഭവൻ അനുമതി നല്കിയേക്കുമെന്നാണ് വിവരം. 15 നേതാക്കളുടെ സംഘത്തിന് അനുമതി വേണമെന്നാണ് ഇന്ത്യാസഖ്യം ആവശ്യപ്പെട്ടത്.
‎
‎മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. നിലവിലെ Z+ സുരക്ഷ കൂടുതൽ ശക്തമാക്കി. വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും അധിക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
‎
‎തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ കർണാടകത്തിൽ വോട്ടർമാരെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ബെംഗളൂരുവിൽ പീപ്പിൾസ് കോർട്ട് സംഘടിപ്പിക്കാൻ സിജെപി. ജനകീയ കോടതിക്ക് ശേഷം വനിതകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചപ്പൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി വ്യക്തമാക്കിയിട്ടുണ്ട്.
‎
‎ഉത്തർപ്രദേശിലെ മഥുരയിൽ റെസിഡൻഷ്യൽ സ്കൂളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽപെട്ട മറ്റൊരു വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വൃന്ദാവനിലെ മഹർഷി പാണിനി സംസ്‌കൃത വിദ്യാലയത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
‎
‎
‎സൗദി അറേബ്യയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണങ്ങൾ നടന്നതായി സിവില്‍ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
‎
‎ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു. വിമാനത്തിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പട്‌നയിൽ നിന്ന് ലക്നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിനാണ് ആകാശത്ത് വെച്ച് മിന്നലേറ്റത്. വിമാനം അടിയന്തരമായി ഇറക്കിയതോടെ വൻ അപകടം ഒഴിവായി. ഇൻഡിഗോയുടെ 6ഇ925 വിമാനത്തിനാണ് മിന്നലടിച്ചത്.
‎
‎സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ മിസൈലാക്രമണം നടത്താൻ ഉപയോഗിച്ച ബാലിസ്റ്റിക് റോക്കറ്റ് ലോഞ്ചർ അറബ് സഖ്യസേന തകർത്തു. സൗദിക്ക് നേരെ പെട്ടെന്നുള്ള മറ്റൊരു ആക്രമണത്തിന് പദ്ധതിയിടുന്നതിനിടെയാണ് സൈനിക നടപടിയിലൂടെ ലോഞ്ചർ തകർത്തതെന്ന് സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *