7 12

2030 ആകുമ്പോഴേക്കും കുട്ടികളിലെ അമിതവണ്ണത്തിന്റെ 11 ശതമാനത്തിലധികം ഇന്ത്യയിലാകുമെന്ന മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍. രംഗത്തെത്തിയിരുന്നു. കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കണമെന്നു വ്യക്തമാക്കി നയരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുട്ടികളിലെ അമിതവണ്ണം തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യസംഘടന. മരുന്നും സര്‍ജറിയുമല്ല മറിച്ച് ആഹാരരീതിക്കും വ്യായാമത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഇതിനെ മറികടക്കേണ്ടതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. കണക്കനുസരിച്ച് 2024-ല്‍ അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള ഏഴുകോടി കുട്ടികളും പത്തിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള പത്തുകോടി കുട്ടികളും അമിതവണ്ണമുള്ളവരാണ്. അമിതവണ്ണവും അതുമായി ബന്ധപ്പെട്ട ഡയബറ്റിസ്, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങളും വര്‍ധിച്ചുവരുന്നത് തടയുക ലക്ഷ്യമിട്ടാണ് അടുത്തിടെ ഐ.സി.എം.ആറും മാര്‍ഗരേഖ പുറത്തിറക്കിയത്. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ സ്വയം നിയന്ത്രണം വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകളിലും സമീപത്തുള്ള ഭക്ഷ്യവിതരണ മേഖലകളിലും ജങ്ക് ഫുഡ് ലഭ്യത നിയന്ത്രിക്കണം. പഴങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കണം. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്കും പഞ്ചസാര പാനീയങ്ങള്‍ക്കും ആരോഗ്യ നികുതി ഏര്‍പ്പെടുത്തണമെന്നും ഐ.സി.എം.ആര്‍. പറഞ്ഞിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *