ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്‍റെ നിർദേശത്തെ വിമർശിച്ച് കെ സി വേണുഗോപാൽ എം പി. ചുമതലയേറ്റെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേ, കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കും മുൻപേ, ഞാനിവിടെ അധികാരം ഏറ്റെടുക്കുന്നത് മുതൽക്ക് ഇവിടെ എല്ലാവരും ഇനിമുതൽ വെജിറ്റേറിയനാകണം എന്ന തീട്ടൂരം കടന്ന കൈയായിപ്പോയെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. സമ്മിശ്രമായ ഭക്ഷണ സംസ്കാരമുള്ള നാടാണ് കേരളമെന്നും, ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന സംഘപരിവാർ അജണ്ടയിൽ നിന്ന് ഗവർണർ പിന്മാറണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണറുടെ നിർദേശത്തെ വിമർശിച്ച് കെ സി വേണുഗോപാൽ
