നവംബര്‍ ഒന്നിലെ റാലിക്ക് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മക പരസ്യവിചാരണ നടത്താന്‍ ഇന്ത്യാ സഖ്യം. ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് നീക്കം ഒരിക്കല്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടിരുന്നു. വരുന്ന ശൈത്യകാല സമ്മേളനത്തില്‍ വീണ്ടും നീക്കം നടത്തും. അംഗബലമില്ലാത്ത പ്രതിപക്ഷത്തിന്റെ ശ്രമം പരാജയപ്പെടാന്‍ തന്നെയാണ് സാധ്യത. സാങ്കല്പികമായെങ്കിലും ആ നടപടി നടത്താനാണ് ഇന്ത്യ സഖ്യം ആലോചിക്കുന്നത്.
ഗ്യാനേഷ് കുമാറിനെ പ്രതീകാത്മക പരസ്യവിചാരണ നടത്താന്‍ ഇന്ത്യാ സഖ്യം
