സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വമ്പന്‍ ഇടിവ്. ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയായി. പവന് 1,400 രൂപ കുറഞ്ഞ് 1,04,480 രൂപയുമായി. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തുന്നത്. പവന് വിലയില്‍ 4,080 രൂപയുടെ കുറവാണ് ഉണ്ടായത്. 18 കാരറ്റിന് ഗ്രാമിന് 145 രൂപ കുറഞ്ഞ് 10,690 രൂപയായി. 14 കാരറ്റിന് 110 രൂപ കുറഞ്ഞ് 8,360 രൂപയും ഒമ്പത് കാരറ്റിന് 70 രൂപ കുറഞ്ഞ് 5,395 രൂപയുമാണ് ഇന്ന് വില. വെള്ളി വിലയും ഇന്ന് വലിയ ഇടിവിലാണ്. കുറച്ചു ദിവസമായി മാറ്റമില്ലാതെ നിലനിന്ന വെള്ളി വില ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 10 രൂപ ഇടിഞ്ഞ് 320 രൂപയായി. ഇന്ന് രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായ വന്‍ ഇടിവാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും വലിയ താഴ്ചയാണിത്.
