കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ ‘സിം ബൈന്‍ഡിംഗ്’ നിയമം 2027 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് സേവനങ്ങള്‍ ഇനിമുതല്‍ ഉപയോക്താക്കളുടെ കെ.വൈ.സി സ്ഥിരീകരിച്ച സിം കാര്‍ഡുകളുമായി ബന്ധിപ്പിക്കണം. ഇത് സംബന്ധിച്ച് ആപ്പ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങള്‍ക്ക് ടെലികോം വകുപ്പ് നിര്‍ദേശം നല്കി. ഇതിനുള്ള അവസാന തീയതി 2026 ഡിസംബര്‍ 31ആണ്. സിം ഇല്ലാതെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ച് സൈബര്‍ കുറ്റവാളികള്‍ മെസേജിങ് ആപ്പുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പിന്റെ ഇടപെടല്‍. സിം ബൈന്‍ഡിങ് ചട്ടം നിലവില്‍ വരുന്നതോടെ മെസേജിങ് ആപ്പുകള്‍ ഉപയോക്താക്കളുടെ സിമ്മുമായി എപ്പോഴും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മെസ്സേജിങ് പ്ലാറ്റ്ഫോമുകള് ഉറപ്പാക്കേണ്ടിവരും.
‘സിം ബൈന്‍ഡിംഗ്’ നിയമം ജനുവരി ഒന്ന് മുതല്‍
