4 37

തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ‘കല്‍ക്കി 2898 എഡി’യുടെ അണിയറപ്രവര്‍ത്തകര്‍. ‘ഭൈരവ തിരിച്ചെത്തുന്നു’ എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പുതിയ മേക്കിങ് വിഡിയോ പുറത്തുവിട്ടത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് വൈജയന്തി മൂവീസ് നിര്‍മ്മിച്ച സയന്‍സ് ഫിക്ഷന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് ആശംസകളുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയത്. ‘കല്‍ക്കി 2898 എഡി’യില്‍ ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തിയത്. പുരാണങ്ങളും സയന്‍സ് ഫിക്ഷനും സമന്വയിപ്പിച്ച ചിത്രം, തകര്‍ച്ചയുടെ വക്കിലുള്ള ഭാവിലോകത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ വമ്പന്‍ സിനിമാറ്റിക് അനുഭവമായിരുന്നു. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാം ഭാഗം കൂടുതല്‍ വിപുലമായ കഥാലോകവുമായി ആണ് ഒരുങ്ങുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *