സൂര്യ നായകനായ ‘സീന്‍’ ചിത്രത്തിലെ നസ്ലെന്റെ ലുക്കും കഥാപാത്രവും പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. അതിക്രൂരനും മനുഷ്യത്വം എന്തെന്നു പോലും അറിയാത്ത സൈക്കോ കില്ലറായിട്ടാണ് ചിത്രത്തില്‍ നസ്ലെന് എത്തുന്നതെന്നാണ് ക്യാരക്ടര്‍ റിവീല്‍ വിഡിയോ വ്യക്തമാക്കുന്നത്. ഈശ്വരന് എന്നാണ് ചിത്രത്തിലെ നസ്ലെന്റെ കഥാപാത്രത്തിന്റെ പേര്. മലയാളി സംവിധായകന് ജിത്തു മാധവന് ഒരുക്കുന്ന സീനില്‍ നായിക നസ്രിയയാണ്. നവംബര്‍ 6ന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. സുഷിന് ശ്യാം ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘സീന്‍’. ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന് എന്നിവരും ചിത്രത്തിലുണ്ട്.
