ധനുഷ്, മമ്മൂട്ടി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം’ സിനിമയിലെ സായി പല്ലവിയുടെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്. നിത്യ റെഡ്ഡി ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥയായി സായി പല്ലവി ചിത്രത്തിലെത്തുന്നു. നടിയുടെ കരിയറിലെ ആദ്യ പൊലീസ് വേഷം കൂടിയാണിത്. നടിയുടെ കഥാപാത്രം നയിക്കുന്ന ഓപ്പറേഷന്റെ പേരാണ് സിനിമയുടെ ടൈറ്റില്‍ ആയ ‘ഓം’. ചന്ദനക്കടത്താണ് സിനിമയുടെ പ്രമേയമെന്നാണ് സൂചന. ‘അമരനു’ ശേഷം രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി, ധനുഷ്, സായി പല്ലവി, ശ്രീലീല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. എട്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ഓം. സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നവംബര്‍ 20ന് തിയറ്ററുകളിലെത്തും.
‘ഓം’ സിനിമയിലെ സായി പല്ലവിയുടെ ക്യാരക്ടര്‍ ടീസര്‍
